രുഗ്മിണി സ്വയംവരം ഭക്തിനിർഭരം

Estimated read time 0 min read
Share :

ഇളങ്ങുളം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നടന്നു വരുന്ന ഭാഗവത സപ്താഹയജ്ഞത്തിൻ്റെ ഭാഗമായി യജ്ഞശാലയിൽ നടന്ന രുഗ്മിണി സ്വയംവരത്തിന് നൂറുകണ ക്കിന് ഭക്തരെത്തി. രാവിലെ ഗ്രന്ഥപൂജ, വിഷ്ണു സഹസ്രനാമജപം, പാരായണവും പ്രഭാഷണവും, അർച്ചനകളും വഴിപാടുകളും, നിവേദ്യവും നടത്തിയ ശേഷം 11.30 ന് രുഗ്മിണി സ്വയംവര ഘോഷയാത്ര യജ്ഞവേദിയിലേയ്ക്ക് ആരംഭിച്ചു. വാദ്യമേളങ്ങളും താലപ്പൊലികളും നാമജപമന്ത്രധ്വനികളും അകമ്പടിയായി. വേദിയിലെ ത്തിയ ശേഷം ശ്രീകൃഷ്ണഭഗവാൻ്റെയും രുഗ്മിണിയുടെയും സാങ്കല്പ്പിക മാംഗല്യചടങ്ങുകൾ നടത്തി. ഉച്ചയ്ക്ക് പ്രസാദമൂട്ട്, നാരായണീയ പാരായണം, വൈകിട്ട് സർവ്വൈശ്വര്യപൂജ, യജ്ഞശാലയിൽ ദീപാരാധന, സമ്പ്രദായ ഭജന തുടങ്ങിയവയും ഉണ്ടായിരുന്നു.

വേദശ്രീ ആമ്പല്ലൂർ അജിത് സ്വാമിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന സപ്താഹ യജ്ഞം 19 ന് ഉച്ചയ്ക്ക് സമാപിക്കും. 11.30 ന് യജ്ഞശാലയിൽ നിന്ന് അവഭൃഥസ്നാന ഘോഷയാത്ര ആരംഭിക്കും. നൂറുകണക്കിന് ഭക്തർ പങ്കാളികളാകും. രണ്ടാം മൈൽ വെള്ളാങ്കാവ് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ ആറാട്ട് ചിറയിലാണ് അവ ഭൃഥസ്നാനം. ശേഷം തിരികെയെത്തി ഭാഗവത സപ്താഹയജ്ഞസമർപ്പണം നടത്തും. തുടർന്ന് വിഭവ സമൃദ്ധമായ മഹാപ്രസാദമൂട്ട് നടത്തും.

Share :

You May Also Like

More From Author

+ There are no comments

Add yours