മാലിന്യ നിക്ഷേപകേന്ദ്രമായി മാറി കാഞ്ഞിരപ്പള്ളി പാറക്കടവ് – കൊടുവന്താനം – വട്ടക്കുഴി റോഡ്

Estimated read time 1 min read

മാലിന്യ നിക്ഷേപകേന്ദ്രമായി മാറി കാഞ്ഞിരപ്പള്ളി പാറക്കടവ് – കൊടുവന്താനം – വട്ടക്കുഴി റോഡ്. ചാക്കിൽ കെട്ടിയും അറവുമാലിന്യങ്ങളും കേടായ ഭക്ഷണ വും വീട്ടിലെ മാലിന്യങ്ങളുമാണ് റോഡരുകിൽ കിടക്കുന്നത്. പ്രദേശത്ത് റോഡരികില്‍ ആൾതാമസം കുറവായതും ഇവിടെ വഴിവിളക്കുകൾ ഇല്ലാത്തതുമാണ് മാ ലിന്യം തള്ളുന്നവര്‍ക്ക് സൗകര്യമാകുന്നത്. വാഹനങ്ങളിലെത്തി രാത്രികാലങ്ങളിലാണ് മാലിന്യങ്ങള്‍ റോഡരുകില്‍ തള്ളുന്നതെന്ന് നാട്ടുകാർ പറയുന്നു.

ദുർഗന്ധം മൂലം കാൽനടയാത്രക്കാർ മൂക്കുംപൊത്തി നടക്കേണ്ട സ്ഥിതിയാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കു ന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. റോഡരികിലെ മാലിന്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ പകർച്ചവ്യാധി ഭീഷണിയുണ്ടാകാനും സാധ്യതയേറെയാണ്. സാമൂ ഹ്യ ദ്രോഹികൾക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം മാലിന്യങ്ങൾ തള്ളുന്നത് ഇനിയും വ്യാപകമാകുമെന്നും നാട്ടുകാർ പറഞ്ഞു.  ഇ ത്തരം സ്ഥലങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ച് കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഇതോടൊപ്പം ശക്തമായിരിക്കുകയാണ്.

You May Also Like

More From Author

+ There are no comments

Add yours