കരിനിലം-പശ്ചിമ- കുഴിമാവ് റോഡ് ഗതാഗത യോഗ്യമാക്കും: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

Estimated read time 1 min read

മുണ്ടക്കയം : കോരുത്തോട്, മുണ്ടക്കയം ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏഴ് കിലോമീറ്ററിലധികം ദൂരം വരുന്നതുമായ കരിനിലം-പശ്ചിമ- കുഴി മാവ് റോഡ് റീ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. മുൻപ് ഈ റോഡ് റീ ടാർ ചെയ്യുന്നതിന് 1 കോടി രൂപ ഫണ്ട് അനുവദിച്ചിരുന്നതാണ്. കെ. വി തോമസ് എന്ന കരാറുകാരൻ എഗ്രിമെന്റ് വച്ചിരുന്നതാണ്. എന്നാൽ ഈ കരാറുകാരൻ ഏ താനും പ്രവർത്തികൾ നടത്തുകയും പാർട്ട്‌ ബില്ല് മാറുകയും ചെയ്തു.

പിന്നീട് ഈ കരാറുകാരൻ തുടർ പ്രവർത്തികൾ നടത്താതെ വളരെയധികം കാലവിളംബം വരുത്തുകയും ചെയ്തു.ഒരു നിലയിലും ഈ കരാറുകാരൻ പണി പൂർത്തീ കരിക്കുകയില്ല എന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് കരാറുകാരനെ അയാളുടെ റിസ്ക് ആൻഡ് കോസ്റ്റിൽ കരാറിൽ നിന്നും ഒഴിവാക്കി. തുടർന്ന് നിരവധി തവണ വർ ക്ക് റീ ടെൻഡർ ചെയ്തുവെങ്കിലും ഒരു കോൺട്രാക്ടറും പ്രവർത്തി ഏറ്റെടുക്കാൻ മുന്നോട്ടു വന്നില്ല. ഇക്കാലയളവുകളിൽ കാലവർഷക്കെടുതിയും മറ്റും മൂലം റോഡ് കൂടുതലായി തകരാറിലാവുകയും ,മുൻപ് അനുവദിക്കപ്പെട്ടിരുന്ന ഒരു കോടി രൂപയിൽ അവശേഷിച്ചിരുന്ന അറുപത്തിയെട്ട് ലക്ഷം രൂപ കൊണ്ട് റോഡ് പുനരു ദ്ധാരണം നടക്കുകയില്ല എന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഇക്കാര്യം പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർക്ക് റിപ്പോർട്ട് ചെയ്യുകയും തുടർന്ന് ചീഫ് എൻജി നീയറും, ചീഫ് ടെക്നിക്കൽ എക്സാമിനറും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ റോഡ് പരിശോധന നടത്തുകയും റോഡിന് അധിക കേടുപാടുകൾ സംഭവിച്ചി ട്ടുള്ള തിനാൽ തുക വർദ്ധിപ്പിച്ചു നൽകിയാൽ മാത്രമേ റോഡ് പുനരുദ്ധാരണം സാധ്യമാവുകയുള്ളൂ എന്ന് ബോധ്യപ്പെട്ട് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് 1,21,66000 രൂപയു ടെ പൂതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി പരിശോധനയും നടപടിക്രമങ്ങളും പാലിച്ച് ഗവൺമെന്റിൽ സമർപ്പിച്ചിരിക്കുകയാണ്. പരമാവധി വേഗത്തിൽ പ്രസ്തുത തുക അനുവദിപ്പിച്ച് ഭരണാനുമതി നേടിയെടുക്കാൻ ശ്രമിച്ചു വരികയാണെന്നും എംഎൽഎ അറിയിച്ചു.

മുൻപ് കരാറെടുത്ത വ്യക്തി വലിയ കാലവിളംബം വരുത്തിയതും,തുടർന്ന് അയാളെ നടപടിക്രമങ്ങൾ പാലിച്ച് കരാറിൽ നിന്നും ടെർമിനേറ്റ് ചെയ്യാൻ വന്ന താമസ വും, പിന്നീട് നിരവധിതവണ ടെൻഡർ ക്ഷണിച്ചിട്ടും ആരും ക്വോട്ട് ചെയ്യാൻ തയ്യാറാകാതെ വന്നതും , പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ച ട്ടം നിലവിലിരുന്നതുമൂലം ഏതാനും മാസങ്ങൾ നടപടിക്രമങ്ങൾ നിർത്തിവയ്ക്കേണ്ടി വന്നതും എല്ലാം മൂലമാണ് റീ ടാറിങ് നടത്താൻ കഴിയാതെ വന്നതെന്ന് എം എൽഎ വിശദീകരിച്ചു.

You May Also Like

More From Author

+ There are no comments

Add yours