വാഴൂർ ബ്ലോക്ക് പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവം ധ്വനി 2024 ന് ഉജ്ജ്വല സമാപനം. ബ്ലോക്ക് പഞ്ചായത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ കഴിഞ്ഞ നാല് ദിവസങ്ങളിലായാണ് കേരളോത്സവം സംഘടിപ്പിച്ചത്. പ്രസിഡൻ്റ് മുകേഷ് കെ. മണിയുടെ അധ്യക്ഷതയിൽ പൊൻകുന്നം മഹാത്മാഗാന്ധി ടൗൺ ഹാളിൽ ചേർന്ന സമാപന സമ്മേളനം ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉത്ഘാടനം ചെയ്തു.

രേഖാചിത്രകാരൻ രാജേഷ് മണിമല സമ്മാനദാനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റുമാരായ സി.ആർ ശ്രീകുമാർ , അനൂപ് പി.ടി, വി.പി. റെജി, ബ്ലോക്ക് പഞ്ചായ ത്ത് വൈസ് പ്രസിഡൻ്റ് ഗീത എസ്. പിള്ള ,സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാജി പാമ്പൂരി, പി.എം. ജോൺ, ലതാ ഷാജൻ, മെമ്പർമാരായ ബി. രവീന്ദ്രൻ നായർ, മിനി സേതുനാഥ്, രഞ്ജിനി ബേബി, ലതാ ഉണ്ണികൃഷ്ണൻ, വർഗ്ഗീസ് ജോസഫ്, ശ്രീജിത് വെള്ളാവൂർ, ശ്രീകല ഹരി, ചിറക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സതി സുരേന്ദ്രൻ, വാർഡ് മെമ്പർ ശ്രീലതാ സന്തോഷ്, സി.ഡി.എസ് ചെയർ പേഴ്സൺ ഉഷാ പ്രകാശ്, സെക്രട്ടറി സുജിത് പി.എൻ. എന്നിവർ പ്രസംഗിച്ചു.

+ There are no comments
Add yours