റെൻസ്‌ഫെഡ് ജില്ലാ കമ്മിറ്റി വനിതാ ദിനം ആചരിച്ചു 

Estimated read time 0 min read
Share :
പൊൻകുന്നം : രജിസ്റ്റേഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ വനിതാദിനം കാഞ്ഞിര പ്പള്ളി ജനറൽ ആശുപത്രിയിൽ വളരെ വിപുലമായി ആചരിച്ചു. ജനറൽ ആശുപത്രിയിലെ ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും ഈ വേളയിൽ ആദരി ക്കുകയും മധുരപലഹാരം വിതരണം നടത്തുകയും ചെയ്തു.
റെൻസ്ഫെഡ് കോട്ടയം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹനീഫയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം റെൻസ്ഫെഡ് മുൻ സംസ്ഥാന പ്രസിഡണ്ട് ശ്രീകാന്ത് എസ് ബാ ബു ഉദ്ഘാടനം ചെയ്തു. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോക്ടർ സാവൻ സാറ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് മനോജ് വി സലാം, ജില്ലാ സെ ക്രട്ടറി അഖിൽ ദേവ്, സംസ്ഥാന സമിതി അംഗം ഷിനോയി ജോർജ്, ജില്ലാ ട്രഷറർ ബിനു ഷമീം,താലൂക്ക് പ്രസിഡന്റ് അനുകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ നിഖില്‍, അഷ്‌ന ബി ഫാത്തിമ, ഷംനാദ് ദീപ രാജൻ, ദീപ്തി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ആശുപത്രി സ്റ്റാഫ് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു
Share :

You May Also Like

More From Author

+ There are no comments

Add yours