അന്താരാഷ്ട്ര വനിതാ ദിനാഘോഷപരിപാടികൾ ആനിക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡോക്ടർ മിനീസ് ലേഡീസ് ക്ലബ്ബിന് തികച്ചും വ്യത്യസ്തമായ അനുഭവമാ ണ് സമ്മാനിച്ചത്. ക്ളബ്ബിൻറെ വാർഷികവും അന്താരാ ഷ്ട്ര വനിതാ ദിനവും സംയുക്തമായി പൊൻകുന്നം പത്തൊമ്പതാം മൈലിൽ പ്രവർത്തിക്കുന്ന ഏഞ്ചൽസ് വില്ലേജിലെ ആശാനിലയം സ്കൂളിൽ കുട്ടികൾക്കൊപ്പമാണ് ആഘോഷിച്ചത്.

ക്ളബ് പ്രസിഡൻറ് ഡോ. ഭാനു അശോകിൻറെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം എയ്ഞ്ചൽസ് വില്ലേജ് ഡയറക്ടർ ഫാ. റോയി മാത്യു വടക്കേൽ ഉദ്ഘാടനം ചെ യ്തു. സ്ത്രീകൾക്ക് തങ്ങളുടെ സഹജമായ സ്വഭാവ സവിശേഷതകൾ കൊണ്ട് സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുവാൻ കഴിയുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. സ മ്മേളനത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ മുൻ അംഗം ഡോക്ടർ ജെ.പ്രമീള ദേവി ക്ളബ്ബിൻറെ ‘വനിതാ രത്നം 2025’ അവാർഡ് സ്വീകരിക്കുകയും മുഖ്യപ്രഭാഷ ണം നടത്തുകയും ചെയ്തു.
ഡോ. മിനീസ് ക്ളബ്ബിലെ ആചാര്യന്മാരെ ആദരിക്കുകയും മികച്ച ക്ലബ്ബംഗങ്ങൾക്കും കുട്ടികൾക്കുമുള്ള പാരിതോഷികങ്ങൾ സമ്മാനിക്കുകയും ചെയ്തു. പ്രസന്നൻ ആനിക്കാട്, സി. ലിററി സേവ്യർ, അഭിലാഷ്.എസ്, ആശാ ഗിരീഷ്, വി.പി.റെജി, സെക്രട്ടറി ഡോ.മിനി എബ്രഹാം, ജോ. സെക്രട്ടറി ലേഖ.സി.വി എന്നിവർ സംസാരി ച്ചു. തുടർന്ന് ഏഞ്ചൽസ് വില്ലേജിലെ കുട്ടികളുടെയും ഡോക്ടർ മിനീസ് ക്ലബ്ബിലെ അംഗങ്ങളുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.
സ്ത്രീകളുടെയും കുട്ടികളുടെയും ശാരീരികവും മാനസികവുമായ ഉന്നമനം ലക്ഷ്യമാക്കി ഒട്ടേറെ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിന് ഡോക്ടർ മിനി സ് ലേഡീസ് ക്ലബ് വ്യാപൃതമാണ്. വിവിധ കലാപരിശീലന പരിപാടികൾക്ക് വേദിയൊരുക്കുന്നതോടൊപ്പം തന്നെ നിർധനനായ കുടുംബിനികൾക്ക് ഒരു കൈത്താ ങ്ങ് എന്ന നിലയിൽ “കനിവിൻ കരങ്ങൾ “എന്ന പേരിൽ ഒരു സംരംഭം കൂടി കഴിഞ്ഞ വർഷം തുടങ്ങുകയുണ്ടായി.ഈ സംരംഭത്തിലൂടെ ഉപയോഗപ്രദമായ വസ്ത്ര ങ്ങൾ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, വീട്ടിലെ അവശ്യവസ്തുക്കൾ എന്നിവ പലരിൽ നിന്നും ശേഖരിച്ച് അത്യാവശ്യക്കാർക്ക് സൗജന്യമായി ലഭ്യമാക്കുവാൻ കഴിയുന്നതി ന്റെ ചാരുതാർത്ഥ്യത്തിലാണ് ക്ലബ് അംഗങ്ങൾ.

+ There are no comments
Add yours