എരുമേലി ടൗണിന് സമീപം കിണർ തേകാനിറങ്ങിയ എരുമേലി മുക്കട സ്വദേശിയും ഇയാളെ രക്ഷിക്കാനിറങ്ങിയ ഓട്ടോറിക്ഷാ ഡ്രൈവർക്കും ദാരുണാന്ത്യം. ഉച്ച ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. മുക്കട സ്വദേശി അനീഷ് , വാഴക്കാല സ്വദേശി ബിജു എന്നിവരാണ് മരിച്ചത്.

എരുമേലി ടൗണിനോട് ചേർന്നുള്ള വീട്ടി ൽ കിണർ തേകാനിറങ്ങിയതായിരുന്നു മുക്കട സ്വദേശിയായ അനീഷ്. കിണറ്റിലിറങ്ങിയ ഇയാൾക്ക് ശ്വാസം ലഭിക്കാതെ വന്നതോടെ സംഭവമറിഞ്ഞ് സ്ഥലത്തെ ത്തിയ എരുമേലി വാഴക്കാല സ്വദേശിയായ ബിജു , ഇയാളെ രക്ഷിക്കാനായി കിണറ്റിലേക്ക് ഇറങ്ങുകയായിരുന്നു. കിണറി ന് തഴൈക്ക് ഇറങ്ങിയ ബിജുവിന് ശ്വാസം കിട്ടാതെ വന്നതോടെ കയറിന് പിടിവിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. കിണറ്റിൽ ശ്വാസം കിട്ടാതെ 2 പേരും മരണ ത്തിന് കീഴടങ്ങുകയായിരുന്നു. തുടർന്ന് ഒ ന്നരയോടെ സ്ഥലത്തെത്തിയ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെത്തിക്കുകയായിരു ന്നു. ഇരുവരുടെയും മൃതദേഹം എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ.

+ There are no comments
Add yours