മോൻസ് ജോസഫ് എം.എൽ.എയ്ക്കെതിരെ പ്രതിഷേധവുമായി കേരളാ കോൺഗ്രസി ൽ രാജി തുടരുന്നു.  സജി മഞ്ഞക്കടമ്പിലിന് പിന്നാലെ പ്രസാദ് ഉരുളികുന്നം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു.

കേരളാ കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൽ കൂട്ടുത്തുരവാദിത്വവും ഏകോ പനവും നഷ്ടപ്പെടുകയും എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എയു ടെ ഏകാധിപത്യത്തിലും അപ്രമാദിത്യത്തിലും പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനം രാജി വയ്ക്കുന്നു എന്നാണ് ചെയർമാൻ നൽകി യ കത്തിൽ പറയുന്നത്.ഇതോടെ പാർലമെൻറ് തെരഞ്ഞെടുപ്പ് കാലത്ത് കേരള കോ ൺഗ്രസിൽ കോട്ടയം ജില്ലയിൽ നിന്നും രാജിവയ്ക്കുന്ന നേതാക്കളുടെ എണ്ണം രണ്ടാ യി.

കഴിഞ്ഞ ദിവസമാണ് സജി മഞ്ഞക്കടമ്പിൽ കോട്ടയം യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡൻ്റ് സ്ഥാനവും രാജിവച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പോലും തന്നെ സഹകരിപ്പിക്കുന്നില്ലെന്നായിരുന്നു സജിയുടെ പ രാതി. സജിയുടെ രാജിയില്‍ കോണ്‍ഗ്രസ് നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടു ത്തിയിരുന്നു. പിന്നാലെ സജി മഞ്ഞക്കടമ്പിലിനെ തിരിച്ചു കൊണ്ടുവരാനുള്ള കോൺ ഗ്രസ് നീക്കവും പാളിയിരുന്നു. കോൺഗ്രസ് നേതാക്കളുടെ അനുനയ നീക്കത്തോട് സ ജി അനുകൂലമായി പ്രതികരിക്കാൻ തയാറാകാത്തതാണ് പ്രശ്നം.

തെരഞ്ഞെടുപ്പിന്‍റെ നിര്‍ണായക ഘട്ടത്തില്‍ മുന്നണിയുടെ ജില്ലാ ചെയര്‍മാന്‍റെ രാജി യില്‍ നടുങ്ങിപ്പോയ കോണ്‍ഗ്രസ് പ്രശ്നം തീര്‍ക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാൻ സജി തയാറായിട്ടില്ല . മോൻസ് ജോസഫുമായി സഹകരിച്ച് മുന്നോട്ടു പോകാനാകില്ലെന്ന് സജി നിലപാട് എടുത്തതോടെയാണ് ചർച്ചകൾ വഴി മുട്ടിയത്. പ്രശ്നങ്ങൾ കെട്ടടങ്ങും മുൻപ് കൂടുതൽ പേര് രാജിവെച്ച് പുറത്തുവരുന്നത് യു.ഡി. എഫ് നേതൃത്വത്തേയും ആശങ്കയിലാക്കിയിട്ടുണ്ട്.