പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി കുരുപ്പക്കാട്ട് ഇല്ലം നാരായണൻനമ്പൂതിരിയുടെയും മേൽശാന്തി കുന്നപ്പള്ളി ഇല്ലം നാരായണൻ നമ്പൂതിരിയു ടെയും കാർമികത്വത്തിൽ കൊടിയേറി. തുടർന്ന് ഉത്സവത്തിന്റെ തിരുവരങ്ങ് എൻ.എസ്.എസ്.യൂണിയൻപ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ ഉദ്ഘാടനം ചെയ്തു. കർഷക പുര സ്കാരം നേടിയ വി.ജി.സുകുമാരപ്പണിക്കർ ദർശന, ജലജ രവീന്ദ്രൻ ചക്കംപറമ്പിൽ, മിനി ജവഹർ മുളയന്നൂർ എന്നിവരെ അനുമോദിച്ചു.

വ്യാഴാഴ്ച രാവിലെ എട്ടിന് ശ്രീബലി, 12.30-ന് ഉത്സവബലിദർശനം, 4.30-ന് കാഴ്ചശ്രീബലി, ഏഴിന് ജിൻസ് ഗോപിനാഥ് നയിക്കുന്ന ഭക്തിഗാനാമൃതവും വയലിൻഫ്യൂഷനും നടക്കും. 23-നാണ് കുംഭഭരണി ഉത്സവവും. 11-ന് വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കുംഭകുട ഘോഷയാത്രകൾ ക്ഷേത്രത്തിലെത്തും. രണ്ടിന് ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ ആറാട്ടു കട വിലേക്ക് മൂലകുന്ന് വഴി ആറാട്ട് എഴുന്നള്ളത്ത്, വൈകീട്ട് ആറിനാണ് ചിറക്കടവിൽ ആറാട്ട്, ഏഴിന് തിരിച്ചെഴുന്നള്ളത്ത്, വടക്കുംഭാഗം മഹാദേവ വേലകളിസംഘത്തിന്റെ വേ ലകളി, മറ്റത്തിൽപ്പടി, പുളിമൂട്, പാറക്കടവ്, മഞ്ഞപ്പള്ളിക്കുന്ന്, കരയോഗംപടി എന്നിവിടങ്ങളിൽ എതിരേൽപ്പും ദീപക്കാഴ്ചയും നടത്തും. പുലർച്ചെ ഒന്നിന് പൊൻകുന്നം ടൗണിൽ എതിരേൽപ്പ്.

+ There are no comments
Add yours