പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ട് 2.24 കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഡോ. എൻ ജയരാജ് നിർവഹിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രൊ. കലാദേവി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ ശ്രീധർ വർണ്ണ കൂടാരം പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാ ൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശോശാമ്മ ഉപഹാര സമർപ്പണം നടത്തി. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് അംഗo വി പി റെജി, ഗ്രാമപഞ്ചായത്ത് അംഗo ശ്രീകാന്ത് പീ. തങ്കച്ചൻ, സൗമ്യ വി സോമൻ, വത്സമ്മ ആന്റണി, രാജേഷ് കെ ആർ, സൗമ്യ ജോസ്, റംഷാദ് റഹ്മാൻ, മുൻ പിടിഎ പ്രസിഡന്റ് ടി എച്ച് ഉമ്മർ , സ്കൂൾ ഹെഡ്മാസ്റ്റർ കെ വി അനീഷ് ലാൽ, പിടിഎ പ്രസി ഡന്റ് ശിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു.


+ There are no comments
Add yours