ഇരട്ടകള്‍ക്ക് പ്ളസ് ടു വിന് മികച്ച നേട്ടം

Estimated read time 0 min read
Share :

ഇരട്ടകള്‍ക്ക് പ്ളസ് ടു വിന് മികച്ച നേട്ടം. മണിമല സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാര്‍ത്ഥികളായ വെച്ചൂക്കിഴക്കേതില്‍ ആന്‍ട്രീസ ജോസുംആന്‍ മരിയ ജോ സുമാണ് മികവു പുലര്‍ത്തിയത്. രണ്ടു പേര്‍ക്കും 4 വിഷയങ്ങള്‍ക്ക് എ പ്ളസും രണ്ട് എ ഗ്രേഡും നേടി.പഠനത്തിനൊപ്പം പാഠേതര പ്രവര്‍ത്തനങ്ങളിലും മിടുക്കികളാണ് ഇരുവരും. മോണോ ആക്ട്,പ്രസംഗം,നാടകം എന്നിവയില്‍ നിരലധി സമ്മാനങ്ങളും നേടിയിട്ടുണ്ട് ഇരുവരും.

മാധ്യമ പ്രവര്‍ത്തകന്‍ ജോമോന്‍ മണിമലയുടേയും റാന്നി സിറ്റാഡല്‍ സ്കൂളിലെ അധ്യാപികയായ ലിജി മേരിയുടേയും മക്കളാണ്. ഏക സഹോദരന്‍ ആന്റെണി മണിമല സെന്റ് സ്റ്റീഫന്‍സ് സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിയാണ്.നേഴ്സിംങ്ങ് മേഖലയിലാണ് ഇരുവര്‍ക്കും താല്‍പര്യം. ഒരേ സ്കൂളില്‍ ഒരേ ബഞ്ചില്‍ ഇരുന്ന ഇതു വരെ പഠിച്ച ഇരുവര്‍ക്കും തുടര്‍ ന്നും ഒരേ കോളേജില്‍ തന്നെ പഠിക്കണമെന്നാണ് ആഗ്രഹം.

Share :

You May Also Like

More From Author

+ There are no comments

Add yours