പൊൻകുന്നം-പുനലൂർ സംസ്ഥാനപാതയിൽ മുളയന്നൂർ വളവിൽ ലോറി മറിഞ്ഞു

Estimated read time 1 min read
Share :

പൊൻകുന്നം-പുനലൂർ ഹൈവേയിലെ ചിറക്കടവ് മുളയന്നൂർവളവിൽ ലോറി മറിഞ്ഞു. ആർക്കും പരിക്കില്ല. ടാർ വീപ്പകളുമായി വന്ന ലോറി ഞായറാഴ്ച പുലർച്ചെ മൂന്നുമണി ക്കാ ണ് അപകടത്തിൽ പെട്ടത്. ഇറക്കവും വളവും ചേർന്ന ഭാഗത്ത് ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ടാർ വീപ്പകൾ ലോറിയിൽ നിന്ന് റോഡിലേക്കും കടകളുടെ ഷട്ടറിന് മുന്നിലേക്കും വീണു. വളവിന്റെ കാഠിന്യമറിയാതെയുള്ള ഡ്രൈവിങ്ങോ, ഡ്രൈവർ ഉറങ്ങിപ്പോയതോ ആവാം അപകടകാരണമെന്ന് കരുതുന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours