കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖല മികവുറ്റതാണെന്നും ഭൗതിക സാഹചര്യങ്ങൾ കൂടി മെച്ചപ്പെടുത്തിയാൽ കൂടുതൽ കുട്ടികളെ ആകർഷിക്കുവാൻ കഴി യുമെന്നും ജില്ലാ കളക്ടർ ജോൺ.വി.സാമുവൽ. പേട്ട ഗവൺമെൻറ് ഹൈ സ്കൂളിലെ 113-ാം മത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തൻ്റെ വിദ്യാഭ്യാസം സർക്കാർ വിദ്യാലയത്തിൽ ആയിരുന്നുവെന്നും സർക്കാർ വിദ്യാലയങ്ങളിൽ മികവുറ്റ അധ്യാപകരാണ് സേവനം ചെയ്യുന്നതെന്നും അതുകൊണ്ട് ത ന്നെ മികച്ച ഒരു തലമുറയെ വാർത്തെടുക്കുവാൻ ഇത്തരം വിദ്യാലയങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജില്ലാപഞ്ചായത്തംഗം ജെസി ഷാജൻ്റെ അദ്ധ്യക്ഷതയിൽ സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ പി.ഇന്ദിര, പി.ബി. കോമളവല്ലി, ജെസി ഡേവിഡ് എന്നി വർക്കുള്ള മൊമൻ്റോയും കളക്ടർ നൽകി. ഗ്രാമ പഞ്ചായത്തംഗം പി.എ.ഷെമീർ മുഖ്യ പ്രഭാഷണം നടത്തി. ബി.ആർ.സി.കോർഡിനേറ്റർ വി.എം. അജാസ് കുട്ടികൾ ക്കുള്ള അവാർഡു കൾ വിതരണം ചെയ്തു. വിദ്യാലയത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾക്ക് സഹായം നൽകിയ ത്രേസ്യാമ്മ തോമസ് ആനത്താനത്തിനേയും ചട ങ്ങിൽ ആദരിച്ചു. ഹെഡ്മിസ്ട്രസ്സ് എസ്.ഷീജ, കെ.സജി, റംലാ ബീവി, ജയ്സൺ തോമസ്, സ്കൂൾ ലീഡർ കുമാരി പി.എസ്. ഹലീമത്ത്,മുഹമ്മദ് അമീർ, ടി.ഡി. രമണി എ ന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.
+ There are no comments
Add yours