റാഗിങ്ങിൽ പ്രതികളായ അഞ്ച് വിദ്യാർഥികളും ഇനി പഠിക്കേണ്ടെന്ന് നഴ്സിങ് കൗൺസിൽ

Estimated read time 0 min read
Share :

കോട്ടയം ഗാന്ധിനഗര്‍ ഗവ. നഴ്‌സിങ് കോളജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് പ്രതികളായ അഞ്ച് വിദ്യാര്‍ഥികളുടെ തുടര്‍ പഠനം വിലക്കാനുള്ള തീരുമാനവുമായി നഴ്‌സിങ് കൗണ്‍സില്‍. തീരുമാനം നഴ്‌സിങ് കോളജ് അധികൃതരെ അറിയിക്കും. നഴ്‌സിങ് കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് പ്രതികളുടെ തുടര്‍ പഠ നം തടയാനുള്ള തീരുമാനമുണ്ടായത്. സോഷ്യ മീഡിയയിൽ അടക്കം ഇവർക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഇത്ര ക്രൂരന്മാരായ ഇവർ ഭാവിയിൽ എ ങ്ങനെ ജനസേവനത്തിന് ഇറങ്ങുമെന്നതടക്കമുള്ള ആശങ്കയാണ് പലരും പങ്കുവെക്കുന്നത്.

കഴിഞ്ഞ ദിവസം കോളജിലെ പ്രിന്‍സിപ്പലിനെയും അസി. പ്രൊഫസറെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടിയെടുത്തത്. പ്രിന്‍സിപ്പല്‍ പ്രൊഫ. സുലേഖ എ.ടി, അസി. വാര്‍ഡന്റെ ചുമതലയുള്ള അസി. പ്രൊഫസര്‍ അജീഷ് പി. മാണി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിര്‍ദേശം നല്‍കിയിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുട ര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നായിരുന്നു നടപടി. കോട്ടയം ഗാന്ധി നഗര്‍ സര്‍ക്കാര്‍ നഴ്‌സിങ് കോളേജിലെ ഒ ന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെയാണ് മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ക്രൂരമായി റാഗിങ്ങിന് വിധേയമാക്കിയത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുടെ പിറന്നാള്‍ ആഘോ ഷത്തിനിടെയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി ഉപദ്രവിച്ചത്.

Share :

You May Also Like

More From Author

+ There are no comments

Add yours