ഇളങ്കാടിൽ പുലിയുടെ ജഡം; പന്നിക്ക് വച്ച കെണിയിൽ പുലി വീണതാണോ എന്ന് സംശയം

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി ഇളങ്കാടിൽ പുലിയുടെ ജഡം കണ്ടെത്തിയ സംഭവം കൂടുതൽ അന്വേഷണത്തിന് വിധേയമാക്കും. ഇളങ്കാടിൽ പുലിയുടെ ജഡം കണ്ടെത്തിയ സംഭ വം കൂടുതൽ അന്വേഷണത്തിന് വിധേയമാക്കും. പുലിയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്തു. കഴുത്തിലെ മുറിവാണ് മരണകാരണം. കഴുത്തിലെ മുറിവിൽ ഇരുമ്പ് ക മ്പി കണ്ടെത്തി. പന്നിക്ക് വച്ച കെണിയിൽ പുലി വീണതാണോ എന്ന് സംശയം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുവാൻ തീരുമാനം.

വെള്ളിയാഴ്ച രാവിലെയാണ് പൊതുകത്ത് പി കെ ബാബുവിൻ്റെ വീടിനോട് ചേർന്നുള്ള പുരയിടത്തിൽ പുലിയെ ചത്ത നിലയിൽ കാണുന്നത്. റബ്ബർ ടാപ്പ് ചെയ്യുന്ന തിനിടെയാണ് ചത്തു കിടക്കുന്ന പുലി ബാബുവിൻ്റെ ശ്രദ്ധയിൽപ്പെടുന്നത്. പൂർണ്ണ വളർച്ചയെത്തിയ പെൺപുലിയുടെ ജഡമാണ് കണ്ടെത്തിയത്. രണ്ട് ദിവസത്തി ലേറെ ഇതിന് പഴക്കം ഉണ്ട്.പുലിയുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലാണ്. മരണ കാരണവും ഇത് തന്നെയാകാം എന്ന കണക്കുകൂട്ടലിലാണ് വനപാല കർ. എന്നാൽ പോസ്റ്റ്മോർട്ടത്തിന് ശേഷമേ യഥാർത്ഥ മരണ കാരണം വ്യക്തമാകൂ. പുലിയെ കണ്ടെത്തിയ പ്രദേശത്ത് പന്നി, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യമുണ്ടാകാറുണ്ടന്ന് പ്രദേശവാസികൾ പറയുന്നു. പുലിയെ പക്ഷേ ഇതാദ്യമായാണ് ഇവിടെ കാണുന്നത്. നാല്പതിലധികം കുടുംബങ്ങൾ താമസിച്ചിരുന്ന ഇവിടെ നിന്നും ഉരുൾപൊട്ടലുണ്ടായതോടെ പലരും താമസം മാറ്റിയിരുന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours