സംസ്ഥാന കൃഷിവകുപ്പ് പോഷക സമൃദ്ധമായ ഭക്ഷ്യോത്പാദനം ലക്ഷ്യമാക്കി രൂപീകരിച്ചിട്ടുള്ള പോഷക സമൃദ്ധി മിഷൻ സംഘടിപ്പിക്കുന്ന കോട്ടയം ജില്ലാ തല കാർഷിക മേള കാർഷികോത്സവ് 2025 മാർച്ച് 22 ന് ഇളങ്ങുളം സെൻ്റ് മേരീസ് ചർച്ച് പാരീഷ് ഹാളിൽ നടക്കും. കാർഷിക – ആരോഗ്യ സെമിനാറുകൾ, കതിർ ആപ്പ് സൗജന്യ രജിസ്ടേഷൻ, പരമ്പരാഗത വിത്തിനങ്ങളുടെ പ്രദർശനവും കൈമാറ്റവും, കാർഷിക പ്രദർശനം, പോഷക സമൃദ്ധ ഭക്ഷണ പാചക മത്സരം, കാർഷിക ക്വി സ്സ്, കലാപരിപാടികൾ എന്നിവ നടക്കും.

രാവിലെ 10 ന് ഗവ: ചീഫ് വിപ്പ് ഡോ:എൻ ജയരാജ് ഉദ്ഘാടനം ചെയ്യും, മാണി സി.കാപ്പൻ എം. എൽ എ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേം സാഗർ മുഖ്യപ്രഭാഷണവും ജില്ലാ കൃഷി ഓഫീസർ ജോ ജോസ് പദ്ധതി വിശദീകരണവും നടത്തും. കാർഷിക പ്രദർശനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡൻറ് ബെറ്റിറോയിയും പാചക മത്സരം എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിമ്മിച്ചൻ ഈറ്റത്തോട്ടിലും ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്തംഗങ്ങളായ ജെസ്സി ഷാജൻ, ടി.എൻ ഗിരീഷ് കുമാർ, ജോസ് മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.കെ. രാധാകൃഷ്ണൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ റജിമോൾ തോമസ്, പാമ്പാടി കൃഷി അസി:ഡയറക്ടർ ഡോ ലെൻസി തോമസ്, എലിക്കുളം കൃഷി ഓഫീസർ കെ. പ്രവീൺ തുടങ്ങിയ വർ പ്രസംഗിക്കും. ഡോ: ടി.എൻ ഗോപിനാ പിള്ള, ബിജു സക്കറിയ തുടങ്ങിയവർ പഠന പരിപാടികൾക്ക് നേതൃത്വം നൽകും.

+ There are no comments
Add yours