കേരള ജനപക്ഷം (സെക്കുലർ) സ്ഥാനാർഥി പിസി. ജോർജ് എം.എൽ.എയുടെ രണ്ടാം ഘ ട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് കേരള ജനപക്ഷം(സെക്കുലർ)പൂഞ്ഞാർ നിയോജകമണ്ഡലം ക്യാമ്പ് ഭരണങ്ങാനം ഓശാന മൗണ്ടിൽ വെച്ച് നടന്നു. നിയോജക മ ണ്ഡലം പ്രസിഡന്റ്‌ കെ.എഫ് കുര്യൻ അദ്ധ്യക്ഷത വഹിച്ച ക്യാമ്പ് പാർട്ടി ചെയർമാൻ ഇ. കെ ഹസ്സൻക്കുട്ടി ഉദഘാടനം ചെയ്തു.
പിസി. ജോർജ് എം.എൽ.എ, അഡ്വ. ജോർജ് ജോസഫ് കാക്കനാട്ട്,  കെ.കെ സുകുമാരൻ, അഡ്വ. ഷോൺ ജോർജ്, സെബി പറമുണ്ട, ഉമ്മച്ചൻ കൂറ്റനാൽ, ജോയ്‌സ് സ്കറിയാ,  സ ജി. എസ്. തെക്കേൽ, ജി. ഗോപകുമാർ, ബീനാമ്മ ഫ്രാൻസിസ്, ആനിയമ്മ സണ്ണി, ജോജി യോ ജോസഫ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. നിയമസഭ ഇലക്ഷൻ സമ്പന്ധിച്ച സമഗ്ര പ്രവർത്തന പരിപാടികൾക്ക് രൂപം നൽകി.