പാറത്തോട് ഹൈറേഞ്ച് പള്ളിപ്പടി റോഡ് ഉദ്ഘാടനം ചെയ്തു

Estimated read time 1 min read
Share :
പാറത്തോട് ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷികപദ്ധതിയും, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഉള്‍പ്പെടുത്തി 7ലക്ഷം രൂപ ചെലവഴിച്ച് 6-ാം വാര്‍ഡില്‍ പൂര്‍ ത്തിയാക്കിയ ഹൈറേഞ്ച് പള്ളിപ്പടി റോഡ് ഉദ്ഘാടനം പ്രസിഡന്‍റ് കെ കെ ശശികുമാര്‍ നിര്‍വ്വഹിച്ചു. എന്‍.എച്ച് 183 ല്‍ നിന്നും തുടങ്ങുന്ന ഈ റോഡ് പ്രദേശ വാസി കളുടെ ഏറെക്കാലത്തെ ശ്രമമാണ്, ഈ റോഡ് പൂര്‍ത്തിയായതോടുകൂടി യാഥാര്‍ത്ഥ്യമായത്. വാര്‍ഡ് മെമ്പര്‍ അന്നമ്മ വര്‍ഗീസ് അദ്ധ്യക്ഷയായി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സാജന്‍ കുന്നത്ത്, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഡയസ് കോക്കാട്ട്, റെജി സൂര്യ, വിനേ ാ ദ് പൂതക്കുഴി, ഫൈസൽ എന്നിവർ സംസാരിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours