കാൽനടയാത്രാക്കാരനെ ബൈക്ക് ഇടിച്ചിട്ട ശേഷം നിർത്താതെ പോയി

Estimated read time 0 min read
Share :

കാൽനടയാത്രാക്കാരനെ ബൈക്ക് ഇടിച്ചിട്ട ശേഷം നിർത്താതെ പോയി. അപകടത്തിൽ തമിഴ്നാട് കമ്പം സ്വദേശി കണ്ണന്‍റെ (44) ഇടത് കൈ ഒടിഞ്ഞു. കപ്പാട് ഗവൺ മെന്‍റ് സ്കൂളിന് സമീപം ഞായറാഴ്ച രാത്രി 8.45ാടെയാണ് സംഭവം. കപ്പാട് കവിൻ കുമാറിന്‍റെ കൃതിക ടെയ്‌ലറിംഗ് കടയിലെ ജീവനക്കാരൻ ആണ് കണ്ണൻ. രാത്രിയിൽ കപ്പാടുള്ള തട്ടുക്കടയിൽ ഭക്ഷണം വാങ്ങിക്കാൻ പോയപ്പോഴാണ് ബൈക്ക് ഇടിച്ചത്. അപകടശേഷം നടന്ന് തട്ടുകടയിലെത്തിയപ്പോൾ ഇവിടുത്തെ ജീവനക്കാരൻ ടെയ്‌ലറിംഗ് കടയുടമ കവിൻ കുമാറിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന്  കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കണ്ണനെ കോട്ടയം മെ ഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു.

എന്നാൽ, കണ്ണൻ കന്പത്തുള്ള വസതിയിലേക്ക് പോകുകയായിരുന്നു. തുടർ ചികിത്സ അവിടെ നടത്തുമെന്നും കണ്ണൻ പറഞ്ഞു. കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്ന്  ഈരാറ്റുപേട്ട ഭാഗത്തേക്ക് പോയ ബൈക്കാണ് ഇടിച്ചത്. സംഭവം സംബന്ധിച്ച് കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകി.

Share :

You May Also Like

More From Author

+ There are no comments

Add yours