ഭയം വേണ്ട; കരുതൽ മതി; മുന്നറിയിപ്പുമായി കോട്ടയം ജില്ലാ പോലീസ്

Estimated read time 1 min read
Share :

അനാവശ്യ സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്യുന്നതിനായി നമ്മളെ ഭയത്തിലൂടെ കബളിപ്പിക്കുന്ന വൈറസുകളാണ് സ്കെയർവെയർ. ഇത് സാധാരണ പോപ്പ്-അ പ്പുകൾ,സന്ദേശങ്ങൾ, അഥവാ ഈമെയിലുകൾ മുഖേനയാണ് വരിക. നമ്മുടെ കമ്പ്യൂട്ടർ, അല്ലെങ്കിൽ മൊബൈൽ ഫോണിൽ വൈറസുകൾ കടന്നിട്ടുണ്ടെന്നും അ തിനാൽ എത്രയും പെട്ടെന്ന് ആന്റിവൈറസ് സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്യണമെന്നും പറഞ്ഞാണ് മെസ്സേജ് വരിക. ശേഷം ഇവർ തന്നെ ഒരു ആന്റിവൈറ സ് നിർദ്ദേശിക്കുകയും ചെയ്യുന്നു.

ഡൗൺലോഡ് ചെയ്യുവാനായി ഇവർ നൽകുന്ന സോഫ്റ്റ്‌വെയർ വ്യാജമായി നിർമ്മിച്ചതും വൈറസ് അടങ്ങിയതുമായിരിക്കും.ഇത് നമ്മൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ അവർ അവരുടെ പണി തുടങ്ങും. കമ്പ്യൂട്ടറിലുള്ള വ്യക്തിഗത വിവരങ്ങൾ അവർ കൈക്കലാക്കും. ക്രെഡിറ്റ് കാർഡ് ഇടപാടുകൾ മുഴുവൻ വൈറസ് പിടി ച്ചെടുക്കുകയും കാർഡിന്റെ വിവരങ്ങൾ ഹാക്കർക്ക് ലഭ്യമാക്കുകയും ചെയ്യുന്നു.

ശ്രദ്ധിക്കുക അനാവശ്യമായി കാണുന്ന ഒരു ലിങ്കിലും ക്ലിക്ക് ചെയ്യാതിരിക്കുക.സംശയകരമായ പോപ്പ് -അപ്പ് സന്ദേശങ്ങൾ കണ്ടാൽ നിങ്ങളുടെ ബ്രൗസറിലെ സെറ്റ റ്റിങ്ങ്സ് എടുത്ത് denypop-ups എന്ന option select ചെയ്യുക. സൈറ്റ് ബ്ലോക്ക് ചെയ്യുക. ശക്തമായ ആന്റി വൈറസ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുക.
NB: ആന്റിവൈറസ് കമ്പനികൾ ഭയപ്പെടുത്തുന്ന തന്ത്രങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് അറിഞ്ഞിരിക്കുക…

Share :

You May Also Like

More From Author

+ There are no comments

Add yours