ഇനി കുട്ടികൾ രാവിലെ വിശന്നിരിക്കേണ്ട പ്രഭാത ഭക്ഷണം ഒരുക്കി മുണ്ടക്കയം പഞ്ചായത്ത്. പഞ്ചായത്തിലെ ഗവണ്മെന്റ് എൽ പി സ്കൂളുകളായ മുരിക്കുംവയൽ, ഭദ്രാ മഠം, വേലനിലം എന്നീ സർക്കാർ സ്കൂളുകളിലാണ് ഉച്ച ഭക്ഷണത്തിനൊപ്പം പ്രഭാതഭക്ഷണം നൽകി തുടങ്ങിയത്. മുരിക്കുംവയൽ സ്കൂളിൽ നടന്ന ഉദ്ഘാടന യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ ശുഭേ ഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. മുണ്ടക്കയം പഞ്ചായത്ത് പ്രസിഡണ്ട് രേഖദാസ് അധ്യക്ഷയായി..ബ്ലോക്ക് മെമ്പർ പി കെ പ്രദീപ്, വൈസ് പ്രസിഡന്റ് ഷീല ഡോമിനിക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി വി അനിൽകുമാർ, സുലോചന സുരേഷ്, ഷിജി ഷാജി, മെമ്പർമാരായ കെഎൻ സോണ്മരാജൻ,, സിനി മോൾ തടത്തിൽ, പി എ രാജേഷ്, ഹെഡ്മിസ്ട്രസ് രാജമ്മ ശശികുമാർ എന്നിവർ പങ്കെടുത്തു.


+ There are no comments
Add yours