കാഞ്ഞിരപ്പള്ളി പാറക്കടവ് ജംഗ്ഷനിൽ സംരക്ഷണഭിത്തി നിർമ്മിക്കണം

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി പാറക്കടവ് ജംഗ്ഷനിൽ സംരക്ഷണഭിത്തി നിർമ്മിക്കണം…

ഗതാഗത തിരക്കേറിയ പാറക്കടവ് ജംഗ്ഷനിൽ റോഡിനു സംരക്ഷണഭിത്തി നിർമ്മിച്ച് കൈവേലി സ്ഥാപിക്കണമെന്ന ആവശ്യo ശക്തമായി. ഇവിടെ സംരക്ഷണ ഭിത്തിയും വേലിയും ഇല്ലാത്തതു കൊണ്ട് കുട്ടികൾ അടക്കമുള്ള കാൽനടയാത്രക്കാരും വാഹനങ്ങളും താഴ്ചയിലുള്ള തോട്ടിലേക്കു വീഴാൻ സാധ്യത ഏറെയാണ്. നിലവിലുള്ള കലുങ്കിൻ്റെ ഷെയ്ഡും പൊളിഞ്ഞു പോയിട്ട് കാലങ്ങളായി. നിലവിലുള്ള കലുങ്കിൻ്റെ ഇരുവശവും വീതി കൂട്ടി സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Share :

You May Also Like

More From Author

+ There are no comments

Add yours