കരിമ്പനക്കുളം തിരുഹൃദയ ഇടവക ശതാബ്‌ദി ജൂബിലി ഉദ്ഘാടനം

Estimated read time 1 min read
Share :

കരിമ്പനക്കുളം തിരുഹൃദയ ഇടവകയിൽ  ശതാബ്‌ദി ജൂബിലി ഉദ്ഘാടനം ചങ്ങനാശ്ശേരി അതിരൂപത മെത്രാപോലീത്ത മാർ തോമസ് തറയിൽ നിർവഹിച്ചു. മെത്രാ പ്പോലീത്തയായതിനു  ശേഷം ആദ്യമായി എത്തിയ മാർ തോമസ് തറയിലിനെ ഫാ ജെയിംസ്  കുന്നിൽ പൊന്നാട അണിയിച്ചും കൈക്കാരൻ ജെയ്‌മോൻ ജോസഫ് പൂച്ചെണ്ട് നൽകിയും സ്വീകരിച്ചു.

വിവാഹത്തിന്റെ സുവർണ്ണ- രജത ജൂബിലി ആഘോഷിക്കുന്നവരെയും ഇടവകാംഗമായ മണിമല പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് പുറ്റുമണ്ണിലിനെയും വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും അനുമോദിച്ചു. വികാരി ജെയിംസ് കുന്നിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണിമല ഫൊറോനാ വികാരി  മാ ത്യു താന്നിയത്ത്, മുൻ വികാരിമാരായ ഫാ ജേക്കബ് വാരിക്കാട്ട്, ഫാ ജോസഫ് കട്ടപ്പുറം , കപ്പൂച്ചിൻ സഭ പ്രൊവിൻഷ്യൽ ഫാ ജോർജ് ആശാരിശ്ശേരിൽ,  ആരാധന മഠം പ്രൊവിൻഷ്യൽ  സി ലില്ലി റോസ്, ബിനോയ്‌ വർഗീസ്, ജോസ് വർഗീസ്, ബോബി ജേക്കബ്,  ജോസഫ് ആന്റണി എന്നിവർ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours