അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എരുമേലി മഹല്ല ജമാഅത്തിൻ്റെ നേതൃത്യത്തിൽ അന്നദാനം നടത്തി

Estimated read time 0 min read
Share :

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എരുമേലി മഹല്ല ജമാഅത്തിൻ്റെ നേതൃത്യത്തിൽ അന്നദാനം നടത്തി. അമ്പലപ്പുഴ ക്ഷേത്രത്തിൽ വർഷങ്ങളായി മഹല്ല ജമാ അത്ത് ഒരു ദിവസം അന്നദാനം നടത്താറുണ്ട്. ജമാഅത്ത് പ്രസിഡൻ്റ് നാസർ പനച്ചി, സെക്രട്ടറി മിധുലാജ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അന്നദാനത്തി ൽ പങ്കാളികളായി. ഇത് അനേക വർഷങ്ങളി തുടരുന്ന പതിവാണ്. വാവരുടെ പ്രതിനിധികളായ എരുമേലി താഴത്തു വീട്ടിൽ കുടുംബവും അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഒരു ദിവസം അന്നദാന വഴിപ്പാട് നടത്താറുണ്ട്. അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങൾ പേട്ട തുള്ളുന്നതിനു മുന്നോടിയായി എരുമേലിയിൽ എത്തുമ്പോ ൾ എരുമേലി മഹല്ല ജമാഅത്തും താഴത്തുവീട്ടിൽ കുടുംബവും സ്വീകരിച്ച് ആദരിക്കുന്ന പതിവും വർഷങ്ങളായി നടന്നു വരുന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours