വാഴൂർ തീർത്ഥപാദപുരത്ത് വാടകയ്ക്ക് താമസിക്കുന്ന ഇടപ്പള്ളിയിൽ വീട്ടിൽ സുരേന്ദ്രൻ കെ.എസ് ആണ് ഒരു വർഷത്തോ ളമായി വൃക്കരോഗത്താൽ വലയുന്നത്. കൂലിപ്പണിക്കാരനായ സുരേന്ദ്രൻ അസുഖം വകവെയ്ക്കാതെ ആദ്യമൊക്കെ പണിക്കു പോകുമായിരുന്നെങ്കലും ഇപ്പൊൾ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാ യി. ഇതുമൂലം കുടുംബവും പട്ടിണിയിലായി. മുൻപ് കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു ചികിത്സ ആഴ്ചയിൽ രണ്ടു ഡയാലിസിസ് ചെയ്തിരുന്നു.

എന്നാൽ അ വിടെ രോഗികളുടെ തിരക്കേറിയതോടെ സുരേന്ദ്രൻ്റെ ചികിത്സ ചേർപ്പുങ്കൽ മെഡിസിറ്റിയിലേക്ക് മാറ്റി. എന്നാൽ ഒരു തവണ ഡയാലിസിസ് ചെയ്യുന്ന തിന് ഇവിടെ 4000 രൂപ വേണം സുമനസുകളുടെ സഹായത്താൽ കുറച്ചു നാൾ മുൻപു വരെ ചികിത്സ തുടർന്നിരുന്നു. എന്നാലിപ്പോൾ അതിനും പറ്റാതായി. രോഗി യായ സുരേന്ദ്രനെ വീട്ടിൽ തനിച്ചാക്കി ജോലിക്ക് പോകാൻ പറ്റാത്തതിനാൽ ഭാര്യ സുനിതയ്ക്കും വരുമാന മാർഗ്ഗങ്ങളൊന്നുമില്ല. താമസിക്കുന്ന വീടിൻ്റെ വാടക കൊടുത്തിട്ട് മാസങ്ങളായി. എപ്പോൾ വേണമെങ്കിലും ഉടമ ഇറക്കിവിടാവുന്ന സ്ഥിതിയിലാണ്.
സുരേന്ദ്രന് ചികിത്സ തുടരുന്നതിനും പറക്കമുറ്റാത്ത രണ്ടു മക്കളെ പഠിപ്പിക്കുന്നതിനും നല്ലവരായ ആളുകളുടെ സഹായം കൂടിയേ തീരൂ. ഇവരെ സഹായിക്കാൻ താൽപര്യമുള്ളവർ ഈ ഫോൺ നമ്പറിൽ ബന്ധപ്പെടുക.9562246691, Central Bank of India Vazhoor. AC No:3670673222 IFSC Code: CBIN028057 ഈ Ac നമ്പറിൽ അയച്ചു കൊ ടുക്കുക.

+ There are no comments
Add yours