ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന ലക്ഷ്യവുമായി ‘ആരാദ്യം’  പദ്ധതി 

Estimated read time 1 min read
Share :
ചേനപ്പാടി ആർ.വി.ഗവ.വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ്.യൂണിറ്റ് പ്രവർത്തകർ പ്രദേശത്തെ വീടുകളിൽ പച്ചക്കറി വിത്തുകൾ പാകി കൃഷിക്ക് തുടക്കം കു റിച്ചു. ഏകദിന ഓറിയന്റേഷൻ ക്യാമ്പിന്റെ ഭാഗമായാണ് ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന ലക്ഷ്യവുമായി ‘ആരാദ്യം’ എന്ന പദ്ധതി നടത്തുന്നത്. പഞ്ചായ ത്തംഗം സിന്ധുസോമൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എം.കെ.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് പി.എസ്.ജയകുമാർ, പ്രിൻസിപ്പൽ വി.രശ്മി, എൻ.എസ്.എസ്.കോ-ഓർഡിനേറ്റർ പി.ആർ.സ്മിത, പി.വൈ.എം.എ.ലൈബ്രറി സെക്രട്ടറി കെ.ബി.സാബു എന്നിവർ പ്രസംഗിച്ചു. മുൻവർഷം സ്‌കൂളിൽ തയ്യാറാക്കിയ സ്‌നേഹാരാമത്തിൽ വൃക്ഷത്തൈകൾ നട്ടു.
Share :

You May Also Like

More From Author

+ There are no comments

Add yours