കേരള കർഷക സംഘം കാഞ്ഞിരപ്പള്ളി മേഖലാ സമ്മേളനം

Estimated read time 1 min read
Share :
കാഞ്ഞിരപ്പള്ളിയുടെ കിഴക്കൻ മേഖലയിലെ വനാതിർത്തികളിൽ അനുഭവപ്പെടുന്ന കാട്ടുമൃഗങ്ങളുടെ ശല്യം ഒഴിവാക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേര ള കർഷക സംഘം കാഞ്ഞിരപ്പള്ളി മേഖലാ സമ്മേളനം. റബ്ബറിൻ്റെ ഈറ്റില്ലമായ കാഞ്ഞിരപ്പള്ളിയിൽ സർക്കാർ ഉടമസ്ഥതയിലുള്ള റബ്ബർ അധിഷ്ടത വ്യവസായ യൂണിറ്റ് ആരം ഭിക്കുക, വിപുലമായ കർഷക ചന്ത ആരംഭിക്കുക, അലഞ്ഞുതിരിയുന്ന കന്നുകാലികളെ നിയന്ത്രിക്കുവാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയി ച്ചു. ജി സുനിൽകുമാർ നഗറിൽ (എൻ എസ് എസ് ഓഡിറ്റോറിയo) നടന്ന സമ്മേളനം സംഘടനയുടെ ജില്ലാ പ്രസിഡണ്ട് ജോസഫ് ഫിലിപ്പ് ഉൽഘാടനം ചെയ്തു.
ഏരിയാ പ്രസിഡണ്ട് വി എം ഷാജഹാൻ അധ്യക്ഷനായി. സജിൻ വി വട്ടപ്പള്ളി പ്രവർത്തന റിപ്പോർട്ടും പ്രഫ : എം ടി ജോസഫ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെ ക്രട്ടറി കെ എം രാധാകൃഷ്ണൻ, കെ രാജേഷ്, ഗീതാ ഉണ്ണികൃഷ്ണൻ, ഷമീo അഹമ്മദ്, ലതാ എബ്രഹാം, പി എ അലക്സാണ്ടർ, റ്റി മുരളീധരൻ, വി പി രാജു എന്നിവർ സംസാരിച്ചു. മുതി ർന്ന കർഷകരേയും മാധ്യമപ്രവർത്തകൻ ഇക്ബാൽ ഇല്ലത്തുപറമ്പിലിനേയും സമ്മേളനത്തിൽ ആദരിച്ചു. വി എം ഷാജഹാൻ (പ്രസിഡണ്ട്) ടി എസ് കൃഷ്ണകുമാർ, അജിതാ രതീ ഷ് ( വൈസ് പ്രസിഡണ്ടുമാർ) വി സജിൻ (സെക്രട്ടറി, ജിജിമോൾ ഷാജി, ശ്യാംകുമാർ (ജോയിൻറ്റ് സെക്രട്ടറിമാർ) എം എസ് ബാബുക്കുട്ടൻ ( ട്രഷറർ) എന്നിവരെ ഭാരവാഹികളാ യി തെരഞ്ഞെടുത്തു. ജില്ലാ സമ്മേളനത്തിലേക്ക് 25 പ്രതിനിധികളെ സമ്മേളനം തെരഞ്ഞെടുത്തു.
Share :

You May Also Like

More From Author

+ There are no comments

Add yours