കാഞ്ഞിരപ്പള്ളി പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയത്തിന് മുൻവശത്ത് ദേശീയപാതയിൽ ലോറി ബ്രേക്ക് ഡൗണായതോടെ ഗതാഗതം സ്തംഭിച്ചു. ഉച്ചയ്ക്ക് 12.30ാടെ യാണ് സംഭവം. ദേശീയപാതയിൽ ലോറി വട്ടം തിരിക്കുന്നതിനിടെ ബ്രേക്ക് ഡൗണ്‍ ആവുകയായിരുന്നു. ഇതോടെ ഇരുവശത്തേയ്ക്കുമുള്ള ഗതാഗതം നിലച്ചു. പി ന്നീട് വാഹനങ്ങൾ ലോറിയുടെ പുറകിലൂടെയാണ് കടന്നു പോയത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനത്തിന്‍റെ ബ്രേക്കും നഷ്ടപ്പെട്ടു. നാട്ടുകാരുടെ നേതൃത്വ ത്തിൽ ലോറി തള്ളി മാറ്റി അരമണിക്കൂറിന് ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.


+ There are no comments
Add yours