മുരിക്കുംവയൽ ഗവ. എൽപി സ്കൂളിൽ പാചകപ്പുര ഉദ്ഘാടനം ചെയ്തു

Estimated read time 0 min read
Share :
മുണ്ടക്കയം : സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിൽ എസ് എസ് കെ പ്രോജക്റ്റിന്റെ നൂൺ മീൽ പദ്ധതി പ്രകാരം 6 ലക്ഷം രൂപ അനുവദിച്ച്  മുരിക്കുംവയൽ ഗവ ൺമെന്റ് എൽ.പി സ്കൂളിൽ  പണി പൂർത്തീകരിച്ച പാചകശാലയുടെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. മുണ്ടക്കയം ഗ്രാമ പ ഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ പ്രദീപ്, വാർഡ് മെമ്പർ കെ.എൻ സോമരാജൻ, പിടിഎ പ്ര സിഡന്റ് എം.ബി സനൽ , കാഞ്ഞിരപ്പള്ളി എ.ഇ.ഓ   എസ്.സുൽഫിക്കർ ,  സ്കൂൾ ഹെഡ്മിസ്ട്രസ്  രാജമ്മ ശശികുമാർ ,നൂൺ മീൽ ഓഫീസർ രാജീവ്‌ തുടങ്ങിയവർ പ്രസംഗിച്ചു.
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെട്ട  ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മുരിക്കുംവയൽ,  അമരാവതി, പുഞ്ചവയൽ  തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടിക ൾ പഠിക്കുന്ന മുരിക്കുംവയൽ ഗവൺമെന്റ് എൽ പി സ്കൂളിൽ  ഉച്ചക്കഞ്ഞിയും മറ്റും പാചകം ചെയ്യുന്നതിന് ഏറെ ബുദ്ധിമുട്ടിയിരുന്നു. ഈ സാഹചര്യത്തിൽ പുതി യ പാചകപ്പുര  സ്ഥാപിക്കപ്പെട്ടത് സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമായി.  ഉദ്ഘാടനത്തോടനുബന്ധിച്ച് പി.ടി.എയുടെ നേതൃത്വത്തിൽ പായസം വി തരണവും നടത്തിയാണ് സ്കൂൾ അധികൃതർ സന്തോഷം പങ്കുവെച്ചത്.
Share :

You May Also Like

More From Author

+ There are no comments

Add yours