മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം പൊൻകുന്നത്തു 18ന്

Estimated read time 1 min read
Share :

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം 18-ന് ആചരിക്കാൻ കോൺഗ്രസ് ചിറക്കടവ് മണ്ഡലം നേതൃയോഗം തീരുമാനിച്ചു. പ്രസിഡന്റ് സേവ്യർ മൂലകുന്ന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.പി.ജീരാജ് ഉദ്ഘാടനം ചെയ്തു. 12 കേന്ദ്രങ്ങളിൽ ഉമ്മൻചാണ്ടിയുടെ ഛായാചിത്രത്തിൽ പു ഷ്പാർച്ചനയും മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ അനുസ്മരണവും നടത്തും.

കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഡി.സി.സി.സംഘടിപ്പിക്കുന്ന ഹൃദയാഞ്ജലി അനുസ്മരണ സമ്മേളനത്തിൽ മണ്ഡലത്തിൽ നിന്നും 200 പ്രവർത്തകരെ പങ്കെടു പ്പിക്കും. സനോജ് പനക്കൽ, അഡ്വ.അഭിലാഷ് ചന്ദ്രൻ, സി.ജി.രാജൻ, ടി.കെ.ബാബുരാജ്, റോയി സേവ്യർ, അനിലകുമാരി, ലൂസി ജോർജ്, ബിനേഷ് ചെറുവള്ളി, എം. സുനിൽ, പി.ജി.ജയചന്ദ്രൻ, എസ.ടി.ജോസഫ്, കെ.സി.സജിമോൻ, ചന്ദ്രമോഹനൻ, സൂരജ്ദാസ്, ബാബു വട്ടക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours