മുണ്ടക്കയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ അമരാവതി ആയുർവേദ ആശുപത്രിയോട് അനുബന്ധിച്ച് തുടങ്ങിയ യോഗ പരിശീലന കേന്ദ്രം ശ്രദ്ധേയമായി. രണ്ട് ബാച്ചുകളായി നൂറോളം സ്ത്രീകളാണ് ഇവിടെ പരിശീലനത്തിന് എത്തുക. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ: പദ്മനാഭന്റെ നിർദ്ദേശാനുസരണം ബബിത യാണ് പരിശീലനം നൽകുന്നത്.

ജീവിത ശൈലി രോഗം വ്യാപകമായതോടെ പരിശീലനത്തിന് എത്തുന്നവരുടെ എണ്ണം ദിനംപ്രതി ഏറിവരികയാണ്. യോഗ പരിശീലകരുടെ പുതിയ ബാച്ചിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രേഖദാസ് നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി വി അനിൽകുമാർ, ഡോക്ടർ പദ്മനാഭൻ എന്നിവർ സംസാരിച്ചു.

+ There are no comments
Add yours