ബൈക്ക് മരത്തിലിടിച്ചു മറിഞ്ഞ് യുവാവ് മരിച്ചു ചിറക്കടവ് താവൂർ കടമ്പനാട്ടുപടി മുത്തുഭവനം പുഷ്പരാജിന്റെ മകൻ രാജീവ്(20) ആണ് മരിച്ചത്. ഇവർ കാഞ്ഞിരപ്പള്ളി യിൽ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി വ്യാഴാഴ്ച രാത്രി 9.30-ന് കാഞ്ഞിരപ്പള്ളി-മണിമല റോഡിൽ മണ്ണാറക്കയത്തിന് സമീപമായിരുന്നു അപകടം.
രാജീവാണ് ബൈക്ക് ഓടിച്ചത്.ബൈക്കിന്റെ പിൻസീറ്റിൽ യാത്ര ചെയ്ത സുഹൃത്ത് ക ടമ്പനാട്ടുപടി പാലത്താനത്ത് അഖിലി(23)ന് സാരമായി പരിക്കേറ്റു.അഖിലിന് പ്രഥമശു ശ്രൂഷ നൽകിയതിന് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേ ശി പ്പിച്ചു.അപകടം നടന്നയുടൻ ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയി ലെ ത്തിച്ചെങ്കിലും രാജീവിനെ രക്ഷിക്കാനായില്ല.