പൈക സാമൂഹ്യ ആരോഗ്യ ക്രേന്ദ്രത്തിൽ 24 മണിക്കൂർ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണം: യൂത്ത് ഫ്രണ്ട് എം

Estimated read time 0 min read
Share :
മുൻ ധനകാര്യ മന്ത്രി കെ.എം മാണി 20 കോടി രൂപ അനുവദിച്ച് ആധുനിക നിലവാരത്തിൽ പണിതീർത്ത പൈക ഗവ. ആശുപത്രിയിൽ 24 മണിക്കൂർ ഡോക്ടർമാരു ടെ സേവനം ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന സറ്റീറിയംങ്ങ് കമ്മറ്റി അംഗം സാജൻ തൊടുക ആവശ്യ പ്പെട്ടു. യൂത്ത് ഫ്രണ്ട് എം എലിക്കുളം മണ്ഡലം കമ്മറ്റിയും പൈക യൂണിറ്റ് കമ്മറ്റിയും സംയുക്തമായി നടത്തിയ ആശുപത്രി ഉപരോധ സമരം ഉദ്ഘാടനം ചെയ്തു പ്ര സംഗിക്കുകയായിരുന്നു അദ്‌ദേഹം.
പാലാ സർക്കാർ ആശുപത്രി കഴിഞ്ഞാൽ കാഞ്ഞിരപ്പള്ളിക്ക് ഇടയിലുള്ള ഏകസർക്കാർ ആശുപത്രിയാണ് പൈക ആശുപത്രി ഈ ആശുപത്രിയെ ആശ്രയിക്കുന്ന മിനിച്ചിൽ എലിക്കുളം അകലക്കുന്നം തിടനാട് പള്ളിക്കത്തോട് കൊഴുവനാൽ തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങളാണ്.  ഈ ആശുപത്രിയിൽ ദിനംപ്രതി 800 റിൽ പരം ഒ.പി.ചീട്ടുകൾ ഉണ്ട്. ഇതു സംബന്ധിച്ച പരാതി ആരോഗ്യ മന്ത്രിക്ക് നല്കും. മണ്ഡലം പ്രസിഡണ്ട് തോമസ് ആയില്യക്കുന്നേൽ അധ്യക്ഷത വഹിച്ചു. പാർട്ടി നേതാക്കളായ ടോമി കപ്പിലുമാക്കൽ, തോമസുകുട്ടി വട്ടയ്ക്കാട്ട്, മോൺസി വളവനാൽ, ജോമോൻ കൊല്ലകൊമ്പിൽ, ജോർജ് കാഞ്ഞമല,  അജി അമ്പലത്തറ, ബിനേ ഷ് പാറാംന്തോട്ട്, ജസ്റ്റ്യൻ അക്കരയിൽ, ആൻ്റോ കപ്പിലുമാക്കൽ, ജോസുകുട്ടി പുള്ളോലിൽ, ചിക്കുവടക്കേട്ട്, വാർഡ് പ്രസിഡണ്ടുമാരായ രതീഷ് മുകളേൽ, അമൽ തെക്കേൽ, ശ്രീകാന്ത് കടുവതാനിയിൽ, പ്രതീഷ് വെട്ടത്തകത്ത്,  റ്റീന തോമസ്, ജിസ് വടക്കേകുന്നും, ജെറിൻ മോൺസിപുറം, മനു ഈട്ടിക്കൽ, ജോബിൻ കളരിക്ക ൽ എന്നിവർ പ്രസംഗിച്ചു.
മാർച്ചിനും ഉപരോധ സമരത്തിനും ജിമ്മിച്ചൻ മണ്ഡപത്തിൽ, മോൻസി വളവനാൽ, കുര്യൻ നെടുംപറമ്പിൽ, ആൽബിൻ പുലികുത്തിയിൽ, റിയോൺ സുനിൽ,  സജയ് ബിനോയി, ഏഡ്ബിൻ കുക്കു, ബേബി ആൽബിൻ, ബിജു എന്നിവർ നേത്യത്വം നല്കി.
Share :

You May Also Like

More From Author

+ There are no comments

Add yours