ഡ്രൈവിങ് വിത്ത് ഡിസിപ്പ്ലിൻ”: സ്വകാര്യ ബസ് ജീവനക്കാർക്കായുള്ള ശില്പശാല വിജയകരമായി പൂര്‍ത്തിയായി
കൂവപ്പള്ളി: “ഡ്രൈവിങ് വിത്ത് ഡിസിപ്പ്ലിൻ: ഒരു സുരക്ഷിത റോഡ് യാത്രയ്ക്കായുള്ള സംയുക്ത ശ്രമം” എന്ന പേരിൽ സ്വകാര്യ ബസ് ജീവനക്കാർക്കായി ഏകദി ന ശില്പശാല കൂവപ്പള്ളിയിലെ അമൽജ്യോതി എൻജിനീയറിങ് കോളജിൽ നടന്നു. അമൽജ്യോതി എൻജിനീയറിങ് കോളേജിന്റെ ഓട്ടോമൊബൈൽ എഞ്ചിനീ യ റിങ് വിഭാഗം ആണ് ഈ പരിപാടി ക്രമീകരിച്ചത്. കാഞ്ഞിരപ്പള്ളി സബ് ആർ.ടി.ഓ ഓഫീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും നേതൃത്വത്തിലും, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി യൂണിറ്റിന്റെയും സഹകരണത്തിലും പരിപാടി നടന്നു.
ഏകദേശം 100-ലധികം സ്വകാര്യ ബസ് ജീവനക്കാർ പരിപാടിയിൽ സജീവമായി ശില്പശാലയിൽ പങ്കെടുത്തു . റോഡ് സുരക്ഷ, നിയമങ്ങൾ, യാത്രക്കാരുമായി ഇട പെടൽ തുടങ്ങിയ വിഷയങ്ങളിൽ ജാഗ്രതയും ഉത്തരവാദിത്വവും ഉയർത്തിയതായിരുന്നു ഈ പരിശീലനത്തിന്റെ മുഖ്യ ഉദ്ദേശ്യം. കോട്ടയം ആർ.ടി.ഒ കെ. അജിത് കുമാർ പരിപാടി ഉൽഘാടനം ചെയ്‌തു. ജോയിൻറ് ആർ.ടി.ഒ ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. എം.വി.ഐ ആശാകുമാർ, എ.എം.വി.ഐ ജോർജ് വർഗീസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. അമൽജ്യോതി ഓട്ടോമൊബൈൽ എഞ്ചിനീയറിങ് വിഭാഗം വിഭാഗാധ്യക്ഷൻ ഡോ. ജെ.പി. അജിത് കുമാർ, സ്റ്റാഫ് കോർഡിനേറ്റർ അരുണ്‍ തോമസ് ജോർജ് എന്നിവർ സംസാരിച്ചു .

+ There are no comments
Add yours