കാഞ്ഞിരപ്പള്ളി കൊടുവന്താനo സ്വദേശിയായ ഷംസുദീൻ (38 ) ഇരു വൃക്കകളും തകരാറിലായി ചികിത്സയിലാണ്. കഴിഞ്ഞ കുറെ നാളുകളായി ഡയാലിസിസ്സി ന്റെ സഹായത്തിലാണ് ജീവൻ നിലനിർത്തി വരുന്നത്. ശാരീരിക ബുദ്ധിമുട്ട്കൾ കൂടി വരുന്ന സാഹചര്യത്തില് വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് ഏക മാർഗ്ഗമായി ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.

ശസ്ത്രക്രീയക്കുo, തുടർ ചികിത്സകൾക്കുമായി 40ലക്ഷം രൂപയിലധികം ആവശ്യമായി വരും. ഭാര്യയും മൂന്ന് കുഞ്ഞുങ്ങളുമടങ്ങുന്ന നിർധന കുടുംമ്പത്തിന്റെ ഏക അത്താണി ആയിരുന്ന 38 വയസ്സ് മാത്രം പ്രായമുള്ള ഈ യുവാവിന്റെ കുടുംബത്തെ സഹായിക്കേണ്ടതിനായി ചികിത്സ സഹായ നിധി സമാഹരണം ഞായാ റാഴ്ച നടക്കും.
കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാഅത്തിന്റെയും 13 പ്രാദേശിക മഹല്ലുകളുടെയും നേതൃത്വത്തിൽ ഈ തുക കണ്ടെത്തി ആവശ്യമായ ചികിത്സ ഉറ പ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ “ഷംസുദീൻ ചികിത്സ സഹായ നിധി സമാഹരണം 2024 ഡിസംബർ 22ന് ഞായറാഴ്ച രാവിലെ 7 മണി മുതൽ 11 മണി വരെ 4 മണി ക്കൂർ കൊണ്ട് ഈ തുക കണ്ടെത്തുക എന്ന ലക്ഷ്യവുമായി മഹൽ ഭാരവാഹികളും സന്നദ്ധപ്രവർത്തകരും മുന്നിട്ടിറങ്ങുകയാണ്. സ്വന്തം കുടുംബത്തോടൊപ്പം സ ന്തോഷത്തോടെ ജീവിക്കാൻ മൂന്ന് കുഞ്ഞു മക്കളുടെ പിതാവായ ഈ ചെറുപ്പക്കാരൻ കണ്ട സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ ഈ മഹായജ്ഞത്തിൽ എല്ലാവരും പങ്കാ ളികളാകണമെന്നും നൈനാർ പള്ളി സെൻട്രൽ ജമാഅത്തു ഭാരവാഹികൾ അറിയിച്ചു,

+ There are no comments
Add yours