അഖിലേന്ത്യാ സിവിൽ സർവീസ് പരീക്ഷയിൽ 54ആം റാങ്ക് നേടിയ പുലിക്കുന്ന് ഈറ്റക്കക്കുന്നേൽ ജോസ്- മേരിക്കുട്ടി ദമ്പതികളുടെ മകൾ സോണറ്റ് ജോസിനെ യും, 701-)o റാങ്ക് നേടിയ വണ്ടൻപതാൽ പറമ്പിൽ അബ്ദുൽ ഫാസീം-ഷിജി മോൾ ദമ്പതികളുടെ മകൾ നസ്റിൻ പി സലീമിനെയും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽഎ ഭവനങ്ങളിൽ എത്തി ആദരിച്ചു.

ഭരണരംഗത്തും, വികസന-ക്ഷേമ രംഗങ്ങളിലും വലിയ നേതൃത്വം നൽകി മികച്ച കരിയറുകളുടെ ഉടമകൾ ആകുവാൻ ഇരുവർക്കും കഴിയട്ടെ എന്ന് എംഎൽഎ ആശംസിച്ചു. പഞ്ചായത്ത് മെമ്പർമാരായ കെ.എൻ സോമരാജൻ, ഫൈസൽ മോൻ, പൊതുപ്രവർത്തകരായ ടി. ജെ ചാക്കോ തുണിയമ്പ്രായിൽ , ജോയി പുളിക്കൽ, തങ്കച്ചൻ കാരക്കാട്, അനിയാച്ചൻ മൈലപ്ര, നിയാസ് വണ്ടൻപതാൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

സിവിൽ സർവീസ് പരീക്ഷയിൽ 54 ആം റാങ്ക് ലഭിച്ച മുണ്ടക്കയം പുലിക്കുന്ന് സ്വദേശി സോനറ്റു ജോസു ഈറ്റവേലിനെ പഞ്ചായത്ത് ഭരണസമിതി വീട്ടിലെത്തി ആ ദരിച്ചു. പ്രസിഡണ്ട് രേഖദാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി വി അനിൽകുമാർ ഷിജി ഷാജി,ദിലീഷ് ദിവാകരൻ എന്നിവർ ചേർന്ന് പൊന്നാട അണി യിക്കുകയും, മെമെന്റോ നൽകുകയും ചെയ്തു.
സിവിൽ സർവ്വീസ് പരീക്ഷയിൽ 54-ാം റാങ്ക് നേടിയ മുണ്ടക്കയം പുലിക്കുന്ന് സോണറ്റ് ജോസിനെ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാജേഷ് വീട്ടി ലെത്തി മെമൻറ്റോ നൽകി ആദരിച്ചു.

+ There are no comments
Add yours