ആൻ്റോ ആൻ്റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 2.5 ലക്ഷം രൂപ ചെലവഴിച്ച് ഗ്രാമപഞ്ചായത്ത് ടൗൺ ഹാളിന്റെ മുൻവശത്ത് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ആൻ്റോ ആൻ്റണി എം.പി.നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം പി.എ. ഷെമീറിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമ പഞ്ചായത്തംഗം ബിജു പത്യാല, റിവർവ്യൂ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ബിജു വാഴയ്ക്കപ്പാറ, ബോബസ് വർഗീസ്, തോമസ് മുഞ്ഞനാട്ട്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ജീരാജ്, ഒ.എം.ഷാജി, ബിനു കുന്നുംപുറം, ഷാജി പെരുന്നേപറമ്പിൽ, ദിലീപ് ചന്ദ്രൻ, നായിഫ് ഫൈസി, കെ.എസ് .ഷിനാസ്, അൻവർഷ കോനാട്ടുപറമ്പിൽ, പി.ഐ ഷാജി, മുഹമ്മദ് സജാസ്, ഫൈസൽ. എം.കാസിം, അസീബ് സൈനുദ്ദീൻ, ഇ.എസ്. സജി, എം.പി.രാജു,ഫസലി കോട്ടവാതു ക്കൽ,ടി.എ.ഷഹാസ്, നദീർ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

+ There are no comments
Add yours