അഭയം ചാരിറ്റബിൾ സൊസൈറ്റിയും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജും ജോയ് ആലൂക്കാസ് ജൂവലറിയും സംയുക്തമായി സൗജന്യമെഡിക്കൽ ക്യാമ്പ് നടത്തി. പുഞ്ച വയൽ 504 നഗർ ഭത്താശ്രയ ഔഷധ നിർമ്മാണ ശാലയിൽ നടന്ന ക്യാമ്പിൽ ദന്ത – ശ്വാസകോശ – ത്വക്ക് – നേത്രരോഗ വിഭാഗങ്ങളിലും ജനറൽ വിഭാഗത്തിലും വിദഗ്ധരായ ഡോക്ടർ മാർ രോഗികളെ പരിശോധിച്ചു. ക്യാമ്പിൽ പങ്കെടുത്ത നൂറു നേത്രരോഗികൾക്ക് കണ്ണടകൾ സൗജന്യമായി നൽകി.

സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാജേഷ് ഉൽഘാടനം ചെയ്തു. കോരുത്തോട് പഞ്ചായത്ത് പ്രസിഡണ്ട് വി എൻ പീതാംബരൻ ഉൽഘാടനം ചെയ്തു. സിപിഐ എം കാ ഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ്, ജോയ് ആലുക്കാസ് മാനേജർ ഷിൽട്ടർ വി റാഫേൽ ,അഭയo സൊസൈറ്റി സെക്രട്ടറി എബ്രഹാം തോമസ്, സംഘാടക സമിതി ചെയർമാൻ എം എസ് ബാബുക്കുട്ടൻ, സിപിഐ എം കോരുത്തോട് ലോക്കൽ സെക്രട്ടറി പി കെ സുധീർ, പഞ്ചായത്ത് അംഗങ്ങളായ പി ടി പ്രശാന്ത്, ടി കെ സരോജനി, എം ജെ സി ബി, ജോൺസൺ, പി പി ബോബൻ എന്നിവർ സംസാരിച്ചു.

+ There are no comments
Add yours