കാഞ്ഞിരപ്പള്ളി: അറുപതിലേറെ വര്‍ഷം വാഹനഗതാഗതത്തിന് യോഗ്യമല്ലാതായിരുന്ന റോഡ് വീതി കൂട്ടി കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി. മണ്ണാറക്കയം ബ്ലോക്ക്പടി- നെടുങ്ങാട് – തവിട്ടനാകുഴി -വിഴിക്കിത്തോട് റോഡാണ് സഞ്ചാരയോഗ്യമാക്കിയത്. വാഹനങ്ങള്‍ക്ക് പോകാന്‍ ബുദ്ധിമുട്ടായിരുന്ന രണ്ട് കിലോമീറ്റര്‍ റോഡ് 3.50 മീറ്റര്‍ വീതിയി ലാ ണ് കോണ്‍ക്രീറ്റ് ചെയ്തത്. രണ്ട് ഘട്ടങ്ങളിലായി 70 ലക്ഷം രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നടത്തിയത്. മണ്ണാറക്കയം ബ്ലോക്ക് പടിയില്‍ നിന്ന് എളുപ്പമാര്‍ഗ്ഗം വിഴിക്കിത്തോ ട്ടില്‍ എത്താന്‍ കഴിയുന്ന ഈ റോഡ് നടപ്പ് വഴിയായി മാത്രമാണ് ഉപയോഗിച്ചിരുന്നത്.

പഞ്ചായത്തംഗം റിജോ വാളാന്തറയുടെ ആവശ്യപ്രകാരം മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. റോഡിന്റെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് നടത്തി. പഞ്ചായത്തംഗം റിജോ വാളാന്തറ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ അജി കാലായില്‍, ജാസ്മിന്‍ മാത്യു, വി.പി. രാജന്‍, അജു പനക്കല്‍, ദിലീപ് കൊണ്ടുപറമ്പില്‍, ജോസി കത്തലാങ്കല്‍, ജിജോ കാവാലം തുടങ്ങിയവര്‍ പ്രസംഗിച്ചു.

+ There are no comments
Add yours