വോട്ടർമാരെ ബോധവൽക്കരിക്കുന്നതിനായി ‘ചുനാവ് പാഠശാല’

Estimated read time 1 min read
Share :

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ ബോധവൽക്കരിക്കുന്നതിനായി ‘ചുനാവ് പാഠശാല’ സംഘടിപ്പിച്ചു. കോരീതോട് കൊമ്പുകുത്തി ഉന്ന തിയിൽ വച്ച് നടന്ന പരിപാടി ജില്ലാ സ്വീപ് വിഭാഗം, പട്ടികവർഗ്ഗ വികസന വകുപ്പ് / ശ്രീശബരീശ കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് നടത്തിയത്.

​പൗരന്മാരെ വോട്ടിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കുക, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ല ക്ഷ്യം. ഇതിന്റെ ഭാഗമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പരിചയപ്പെടുത്തലും പ്രായോഗിക പരിശീലനവും നടന്നു. കൂടാതെ, വോട്ടർമാർക്കായി തിരഞ്ഞെടുപ്പുമായി ബ ന്ധപ്പെട്ട ക്വിസ് മത്സരവും സംഘടിപ്പിച്ചു. ശ്രീശബരീശ കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധ നേടി.

​പാലാ ആർ.ഡി.ഒ സുശീല ആർ. പരിപാടി ഉദ്ഘാടനം ചെയ്തു. മൂന്നാം വാർഡ് മെമ്പർ കെ ആർ സെയ്ന്നു ചടങ്ങിൽ അധ്യക്ഷനായി. കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ സജു എസ്, ​ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ& ജില്ലാ സ്വീപ്പ് നോഡൽ ഓഫീസPA വോട്ടിംഗ് പ്രക്രിയയെക്കുറിച്ച് വിശദീകരണം നൽകി.​ സിനിമോൾ കോയിക്കൽ,​ ജിജിഷ് ,​കെ വി ജയേഷ്, എന്നിവർ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours