പരിശുദ്ധ മാതാവിന്റെ പിറവിത്തിരുനാളിന് ഒരുക്കമായും കാഞ്ഞിരപ്പള്ളി രൂപതയുടെ 47ാം വാർഷികത്തോടനുബന്ധിച്ച് മാതൃവേദിയുടെ നേതൃത്വത്തിൽ മരി യൻ തീർഥാടനവും മേരി നാമധാരികളുടെ സംഗമവും നടത്തി. രൂപതയുടെ 13 ഫൊറോനകളിൽ നിന്നും 148 ഇടവകകളിൽ നിന്നുമുള്ള അംഗങ്ങൾ തീർഥാടന ത്തി ൽ പങ്കെടുത്തു. സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ രാവിലെ 10ന് നടത്തിയ ദിവ്യകാരുണ്യ ആരാധനയ്ക്ക് ശേഷം 10.30ന് ഭക്തിനിർഭരമായ ജപമാല റാലി ആരംഭി ച്ചു. രൂപത ഫാമിലി അപ്പോസ്തലേറ്റ് മുൻ ഡയറക്ടർ ഫാ. ഫിലിപ്പ് വട്ടയത്തിൽ രൂപത മാതൃവേദി പ്രസിഡന്റ് മേരിക്കുട്ടി പൊടിമറ്റത്തിന് പതാക കൈമാറി ജപമാല റാലി ഫ്ലാഗ് ഓഫ് ചെയ്തു.

പരിശുദ്ധ അമ്മയുടെ 47 പ്രത്യക്ഷീകരണങ്ങൾ അവതരിപ്പിച്ചും 47 മുത്തുക്കുടകളും 47 പതാകകളും ഏന്തിയാണ് കത്തീഡ്രലിൽ നിന്ന് പുത്തനങ്ങാടി വഴി പഴയ പ ള്ളിയിലേക്ക് മാതാക്കൾ ജപമാല പ്രദക്ഷിണം നടത്തിയത്. രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ മരിയൻ സന്ദേശം നൽകി. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തി ന്റെ പ്രാധാന്യത്തെക്കുറിച്ചും സഹനങ്ങളിൽ തളരാതെ ദൈവഹിതത്തോട് ചേർന്നു നിന്ന അമ്മ ഈ കാലഘട്ടങ്ങളിൽ നമ്മുക്ക് ഏറെ മാതൃകയാണെന്നും മാർ ജോസ് പുളിക്കൽ സന്ദേശത്തിൽ പങ്കുവച്ചു. തുടർന്ന് രൂപത ഫാമിലി അപ്പസ്തലേറ്റ് ഡയറക്ടർ ഫാ. മാത്യു ഓലിക്കൽ വിശുദ്ധ കുർബാന അർപ്പിച്ചു. രൂപത, ഫൊറോ ന, ഇടവക ഭാരവാഹികൾ മരിയൻ തീർഥാടനത്തിന് നേതൃത്വം നൽകി.

+ There are no comments
Add yours