ചാക്ക് കണക്കിന് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി

Estimated read time 1 min read
Share :

പൊൻകുന്നത്ത് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ എക്സൈസും പോലീസും ആരോഗ്യ വകുപ്പുംചേർന്ന് നടത്തിയ പരിശോധനയിൽ ചാക്ക് കണക്കിന് നിരോധി ത പുകയില ഉല്പന്നങ്ങൾ പിടികൂടി. 3 പെട്ടിക്കടകളിൽ നിന്നായി 7 ചാക്കോളം നിരോധിത പുകയില ഉല്പന്നങ്ങൾ അടക്കമാണ് പിടിച്ചെടുത്തത്. പഞ്ചായത്ത് പരിധി യിൽ നിരോധിത പുകയില ഉല്പന്നങ്ങളുടെ വില്പന തകൃതിയായി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മാസം മുപ്പതാം തിയതി ചിറക്കടവ് പഞ്ചായ ത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലെടുത്ത തീരുമാനപ്രകാരമാണ് ചൊവാഴ്ച സംയുക്ത പരിശോധന നടത്തിയത്.

പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ എക്സൈസും പോലീസും ആരോഗ്യ വകുപ്പുംചേർന്ന് നടത്തിയ പരിശോധനയിൽചാക്ക് കണക്കിന് നിരോധിത പുകയില ഉല്പ ന്നങ്ങളാണ് പിടിച്ചെടുത്തത്.. ടൗണിൽ തന്നെയുള്ള 3 പെട്ടിക്കടകളിൽ നിന്നായാണ് 7 ചാക്കോളം നിരോധിത പുകയില ഉല്പന്നങ്ങളാണ് പിടിച്ചെടുത്തത്. രാസപദാർ ത്ഥങ്ങൾ അടങ്ങിയ ലഹരി പദാർത്ഥങ്ങൾ പിടിച്ചെടുത്തവയിൽ ഉൾപ്പെടും. പഞ്ചായത്തിൻ്റെയോ മറ്റ് ബന്ധപ്പട്ട സർക്കാർ വകുപ്പുകളുടെയോ അനുമതിയില്ലാ തെ യായിരുന്നു പെട്ടിക്കടകൾ പ്രവർത്തിച്ച് വന്നിരുന്നത്. വിദ്യാർത്ഥികളെ അടക്കം ലക്ഷ്യമിട്ടായിരുന്നു കടകളുടെ പ്രവർത്തനം.അനധികൃതമായി പ്രവർത്തിച്ച 3 ക ടകളും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഇവിടെ നിന്ന് നീക്കം ചെയ്തു.കടകൾ നടത്തിയിരുന്നവർക്കെതിരെ കേസെടുക്കുന്നതിനൊപ്പം പിഴ ചുമത്തുകയും ചെയ്യു മെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു.ഗ്രാമപ്രദേശങ്ങളിലേയ്ക്ക് കൂടി വരും ദിവസങ്ങളിൽ പരിശോധന വ്യാപിപ്പിക്കാന്നും തീരുമാനമുണ്ട്.

ചിറക്കടവ് പഞ്ചായത്ത് പ്രസിഡൻ്റ് സി.ആർ ശ്രീകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ആൻ്റണി മാർട്ടിൻ, എന്നിവരുടെ നേതൃത്വത്തിൽ നട ത്തിയ പരിശോധനയിൽ പഞ്ചായത്തംഗങ്ങളായ കെ.എ എബ്രാഹം, അഭിലാഷ് എസ് ബാബു, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ റജി കൃഷ്ണൻ, ഹെൽത്ത് ഇൻ സ്പെക്ടർ ഷാജി മാത്യു, എസ് ഐ സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.

Share :

You May Also Like

More From Author

+ There are no comments

Add yours