സ്‌കൂള്‍ ലൈബ്രറികള്‍ക്ക് പുസ്തകവിതരണം ഉദ്ഘാടനം നടത്തി ഡോ. എന്‍. ജയരാജ്

Estimated read time 0 min read
Share :

സ്‌കൂള്‍ ലൈബ്രറികള്‍ക്ക് എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പുസ്തകം വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം ചെയ്തത് ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്.  3 ലക്ഷം രൂപയാ ണ് ചെലവഴിച്ചത്. കേരള നിയമസഭയുടെ രണ്ടാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നിന്നാണ് പുസ്തകങ്ങള്‍ വാങ്ങിയത്.  ഉദ്ഘാടനത്തോടനുബന്ധിച്ച് പൊന്‍ കുന്നം ഗവ.ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, ചിറക്കടവ് സെന്റ് അപ്രേംസ് ഹൈസ്‌കൂള്‍, വാഴൂര്‍ എസ്.ആര്‍.വി.എന്‍ എസ് എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവയ്ക്കാണ് ആദ്യഘട്ടമായി പുസ്തകം വിതരണം ചെയ്തത്.

പട്ടികയിലുള്‍പ്പെട്ട ബാക്കിയുള്ള സ്‌കൂളുകളിലേക്കുള്ള പുസ്തകങ്ങളും വരുംദിവസങ്ങളില്‍ വിതരണം ചെയ്യും. അതത് സ്‌കൂളുകളില്‍ നടന്ന ചടങ്ങുകളില്‍ സ്‌കൂ ള്‍ അധികൃതര്‍, പിറ്റിഎ ഭാരവാഹികള്‍, വിവിധ തദ്ദേശ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Share :

You May Also Like

More From Author

+ There are no comments

Add yours