സംസ്ഥാന പാതയിൽ ചിറക്കടവിൽ നിയന്ത്രണം കാർ കുഴിയിലേക്ക് മറിഞ്ഞു.
പൊൻകുന്നം-പുനലൂർ സംസ്ഥാന പാതയിൽ ചിറക്കടവ് ഷാപ്പുപടിയിൽ ഞായറാഴ്ച യായിരുന്നു അപകടം നടന്നത്. ചിറക്കടവ് ഷാപ്പുപടിയിൽ വച്ച്  സംസ്ഥാന പാതയിൽ നിന്നും ഇടറോഡിലേക്ക് കാർ തിരിഞ്ഞപ്പോൾ നിയന്ത്രണം വിട്ട്  സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു.അപകടത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു.കാറിൻ്റെ മുൻ ഭാഗം കുത്തിയാണ് മറിഞ്ഞത്.അപകടത്തിൽ വാഹനത്തിന് കേട് പാട് സംഭവിച്ചിട്ടുണ്ട്.