വാഴൂർ: വികസനത്തോടൊപ്പം പരിസ്ഥിതിക്കും കരുതലിനും തുല്യ പ്രാധാന്യം നൽകിക്കൊണ്ട് വാഴൂർ ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പി ച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് പാലക്കാട്ട് ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. പുഷ്ക ലദേവി എസ്. അധ്യക്ഷത വഹിച്ചു.

27,35,38,624 രൂപ വരവും 24,31,28,560 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 3,04,10,064 രൂപ നീക്കിയിരിപ്പാണ് കണക്കാക്കുന്നത്. ജനക്ഷേമത്തിനും വികസനത്തിനും ഒരുപോലെ ഊന്നൽ നൽകുന്ന ഒരു മിച്ച ബജറ്റാണിത്. സമ്പൂർണ്ണ ഭവന പദ്ധതി: ഭവനരഹിതരില്ലാത്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിനായി 1 കോടി 92 ലക്ഷം രൂപ വകയിരുത്തി. “സുരക്ഷിത മാ യ വീട്, സന്തോഷകരമായ ജീവിതം” എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പശ്ചാത്തല വികസനം: “വികസനം തുടരട്ടെ, നാട് വളരട്ടെ” എന്ന മുദ്രാവാക്യമുയർത്തി യാത്രാ സൗ കര്യം മെച്ചപ്പെടുത്തുന്നതിനായി റോഡുകൾക്കും പാലങ്ങൾക്കുമായി 1 കോടി 11 ലക്ഷത്തി 47,600 രൂപ നീക്കിവെച്ചു.
ആരോഗ്യവും പാലിയേറ്റീവും: വയോജനങ്ങളുടെയും കിടപ്പുരോഗികളുടെയും ക്ഷേമത്തിനായി 11 ലക്ഷത്തി 90,480 രൂപ വകയിരുത്തിയിട്ടുണ്ട്. വീടുകളിൽ നേരിട്ടെത്തുന്ന ആ രോഗ്യ സേവനത്തിന് ഇത് കരുത്തേകും. ഭിന്നശേഷി ക്ഷേമം: ഭിന്നശേഷി സൗഹൃദ പഞ്ചായത്താക്കുന്നതിന്റെ ഭാഗമായി 20 ലക്ഷത്തി 40,000 രൂപ വകയിരുത്തി. *ഈസി കിച്ചൺ പദ്ധതി: കുടുംബശ്രീ വനിതകൾക്കായി അടുക്കള നവീകരണത്തിന് 13 ലക്ഷത്തി 50,000 രൂപ അനുവദിച്ചു. ശിശുക്ഷേമം: വാഴൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാർക്ക് വിപുലീ കരിക്കാനും അതിന് ‘ആലിൻ ഷെറിൻ പാർക്ക്’ എന്ന് നാമകരണം ചെയ്യാനും തീരുമാനമായി.
വേറിട്ട പരിസ്ഥിതി സന്ദേശം: കിളികൾക്ക് ‘കിളിപാത്രം’
ബജറ്റ് അവതരണത്തോടനുബന്ധിച്ച് വേറിട്ടൊരു പരിസ്ഥിതി സ്നേഹ ചടങ്ങിനും പഞ്ചായത്ത് സാക്ഷ്യം വഹിച്ചു. കടുത്ത വേനലിൽ ദാഹിക്കുന്ന പക്ഷികൾക്ക് കുടിക്കാൻ വെ ള്ളം കരുതുന്നതിനായി യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ‘കിളിപാത്രങ്ങൾ’ വിതരണം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ ഡോ. കെ. ബിനു കിളിപാത്രങ്ങൾ കൈമാറി ക്കൊ ണ്ട് പദ്ധതിക്ക് നേതൃത്വം നൽകി. വരും തലമുറയ്ക്കും ജീവജാലങ്ങൾക്കും വേണ്ടിയുള്ള കരുതൽ വലിയ പുണ്യമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ ഓർമ്മപ്പെടുത്തി.
മറ്റ് വിഹിതങ്ങൾ:
ഉല്പാദന മേഖല (1.13 കോടി), വിദ്യാഭ്യാസം (19.95 ലക്ഷം), കുടിവെള്ളം (29.95 ലക്ഷം), പട്ടികജാതി വികസനം (45.47 ലക്ഷം), വനിതാ ക്ഷേമം (25.30 ലക്ഷം) എന്നിങ്ങനെ വിവിധ മേഖലകൾക്ക് ബജറ്റ് വലിയ പ്രാധാന്യം നൽകുന്നു. വിവിധ വകുപ്പ് മേധാവികൾ, നിർവഹണ ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ, ആശ വർക്കർമാർ, അംഗനവാടി പ്രവർത്തക ർ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്തംഗം വി.എൻ. മനോജ് സ്വാഗതവും റംഷാദ് റഹ്മാൻ നന്ദിയും പറഞ്ഞു.

+ There are no comments
Add yours