ഉപജില്ലാ ശാസ്ത്രമേളക്ക് കാഞ്ഞിരപ്പള്ളിയിൽ തിങ്കളാഴ്ച തുടക്കം

Estimated read time 0 min read
Share :
കാഞ്ഞിരപ്പള്ളി ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ ഐടി മേളകളുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ പത്തിന് കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെൻറ് ഹൈസ്കൂളിൽ നടക്കും. കാഞ്ഞിരപ്പള്ളി  പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ . തങ്കപ്പൻ അധ്യക്ഷനാകും. അഡ്വ: സെബാസ്റ്റ്യൻ കുളത്തിങ്കൽ എം എൽ.എ ഉദ്ഘാടനം ചെയ്യും. മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി എഇഒ എസ് സുൽഫിക്കർ ജനറൽ കൺവീനർ എസ് ശീജ എന്നിവർ അറിയിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours