ഐക്യ മലയരയമഹാസഭ കോട്ടയം ജില്ലാ സമ്മേളനം ശനിയാഴ്ച രാവിലെ പ്രഫ.എം. എസ്.വിശ്വംഭരന്‍ നഗറില്‍( മുരിക്കുംവയല്‍ ശബരീശ കോളജ് ഗ്രൗണ്ട്)നടക്കുമെന്ന് ബാ ലസഭ സംസ്ഥാന കണ്‍വീനര്‍ പ്രൊഫ.വി.ജി.ഹരീഷ കുമാര്‍, വനിത സംഘടന സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.സന്ധ്യ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആദി വാസികളുടെ കൈവശഭൂമിക്ക് പട്ടയം നല്‍കുക,വനാവകാശ നിയമം നടപ്പിലാക്കുക, ശ ബരിമല ഉടമസ്ഥാവകാശം മലയരയര്‍ക്ക് തിരികെ തരുക, പട്ടികജാതി -വര്‍ഗ്ഗ തസ്തിക കളില്‍ ഉടന്‍ നിയമനം നടത്തുക എന്നീ വിഷയങ്ങള്‍ സമ്മേളനത്തിലെ പ്രധാന ചര്‍ച്ച ചെ യ്യും.

രാവിലെ 9ന് ആയിരകണക്കിനു പ്രവര്‍ത്തകരെ സംഘടിപ്പിച്ചു പുഞ്ചവയലില്‍ നിന്നും മുരിക്കുംവയലിലേക്ക് പ്രകടനം സംഘടിപ്പിക്കും.പ്രകടനത്തില്‍ കറുപ്പുടുത്ത് അമ്പും വില്ലുമായി മണികണ്ഡന്‍മാര്‍ ശബരിമല മലയരയ വിഭാഗ പൈതൃക സ്മൃതികള്‍ പുന രാവിഷ്‌കരിക്കും. രാവിലെ 10ന് സഭ സംസ്ഥാനപ്രസിഡന്റ് സി.ആര്‍ ദിലീപ്കുമാറി ന്റെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് കേരള ദളിത് ഫെഡറേഷന്‍ സംസ്ഥാന പ്രസി ഡന്റ് പി രാമഭദ്രന്‍സമ്മേളനം ഉദ്ഘാടനം ചെയ്യും.

11ന് സാസ്‌കാരിക സമ്മേളനത്തില്‍ സംഘടന പുതുതായി പ്രവര്‍ത്തനംആരംഭിക്കുന്ന ശബരി ബ്രോഡ്കാസ്റ്റിങ് എന്ന ഓണ്‍ലൈന്‍ വാര്‍ത്താ ചാനലിന്റെ സ്വിച്ച്ഓണ്‍കര്‍മ്മം സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ.സജീവ് നിര്‍വ്വഹിക്കും. ശബരികോളജില്‍ പുതുതാ യി നിര്‍മ്മിച്ച കരിമല അരയന്‍ ഹയര്‍ എഡൂക്കേഷന്‍ ബ്ലോക്കിന്റെ ആദ്യ ക്ലാസു റൂം സമര്‍പ്പണം ഡോ. പി.ജി.ഹരിദാസ് നിര്‍വ്വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാ ഹികളായ   പി.ടി.രാജപ്പന്‍, കെ.എന്‍.പതമനാഭന്‍,പി.വി.ബിജുമോന്‍,  അരവിന്ദ് ഷാജി എന്നിവരും പങ്കെടുത്തു.