മടുക്ക സെൻറ് മാത്യൂസ് ദൈവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ മത്തായി ശ്ലീഹായുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാ നോസിന്റെയും സംയുക്ത തിരുനാൾ കൊടിയേറി.

വൈകുന്നേരം 4.30 ന് മടുക്ക കുരിശടിയിൽ ലതിനോടെ തിരുനാൾ കർമ്മങ്ങൾ ആരംഭിച്ചു തുടർന്ന് നവീകരി ച്ച കുരിശടി വെഞ്ചിരിപ്പ് പ്രസുദേന്തി വാഴിക്കൽ നടന്നു. പ്രദക്ഷിണമായി പള്ളിയിൽ എത്തിയ ശേഷം പള്ളി വികാരി രാജേഷ് പുല്ലാന്തനാൽ കൊടിയേറ്റി. നവ വൈദികൻ ഫാദർ അഖിൽ ഏറത്ത് സഹകാർമിക ത്വം വഹിച്ചു.
തുടർന്ന് തിരുനാൾ കുർബാന സെമിത്തേരി സന്ദർശനം വാഹന വെഞ്ചിരിപ്പ് എന്നിവ നടന്നു. നാളെ ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ജപമാല. ഫാദർ തോമസ് കപ്യാന്കൽ ആഘോഷമായ തിരുനാൾ കുർബാന അർപ്പിക്കും. വൈകുന്നേരം 7 മണിക്ക് കൊച്ചിൻ ചന്ദ്രകാന്തയുടെ “ഉത്തമന്റെ സങ്കീർത്തനം” എന്ന നാടകം അര ങ്ങേറും. തിരുനാളിന്റെ പ്രധാന ദിനമായ ഞായറാഴ്ച രാവിലെ 6 30ന് ഫാദർ സനു പുളിവേലിൽ വിശുദ്ധ കുർബാന അർപ്പിക്കും. വൈകുന്നേരം 3 30ന് വാദ്യമേള ങ്ങൾ ജപമാല 4.30ന് ഫാദർ ഡാരീസ് ഉഴത്തിനാമലയിൽ കാർമികത്വം വഹിക്കുന്ന ആഘോഷമായ തിരുനാൾ കുർബാന. തുടർന്ന് പനക്കച്ചിറ കുരിശടിയിലേക്ക് തിരുനാൾ പ്രദക്ഷിണം നടക്കും. ഫാദർ മാത്യു പാലക്കുടി തിരുനാളിന്റെ സന്ദേശം പനക്കച്ചിറയിൽ പങ്കുവയ്ക്കും. വൈകുന്നേരം 9 മണിക്ക് പ്രതിക്ഷണം തിരി കെ പള്ളിയിൽ എത്തിയശേഷം ആശിർവാദത്തെ തുടർന്ന് കൊടിയിറക്കും ഏന്തയാർ മരിയ ഫയർ വർക്ക് നയിക്കുന്ന വർണ്ണശബളമായ ആകാശ വിസ്മയവും ഉ ണ്ടായിരിക്കും. തിരുനാൾ ആഘോഷങ്ങൾക്ക് പള്ളി വികാരി രാജേഷ് പുല്ലാന്തനാൽ, കൈകാരന്മാർ ആൻറണി വേഴാമ്പശ്ശേരി, ബേബിച്ചൻ മീമ്പനാൽ, കൺവീനർ മാരായ സജി ആറ്റിങ്ങൽ, സിബി ചെത്തിമറ്റത്തിൽ എന്നിവർ നേതൃത്വം നൽകും.

+ There are no comments
Add yours