കുന്നുംഭാഗം സെന്‍റ് ജോസഫ്സ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാ വിന്‍റെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും സം യുക്ത തിരുനാൾ വ്യാഴാഴ്ച്ച മുതൽ 16 വരെ നടക്കുമെന്ന് വികാരി ഫാ. സെബാസ്റ്റ്യൻ ക റിപ്ലാക്കൽ അറിയിച്ചു.വ്യാഴാഴ്ച്ച  വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, നൊവേന, 5. 30ന് വിശുദ്ധ കുർബാന – ഫാ. വർക്കിച്ചൻ മേച്ചേരിൽ എസ്ജെ. 14ന് വൈകുന്നേരം അ ഞ്ചിന് നൊവേന, 5.15ന് വിശുദ്ധ കുർബാന – ഫാ. അനൂപ് പാട്ടത്തിൽ, 6.30ന് പ്രതിഭാ സന്ധ്യ, മുഖ്യപ്രഭാഷണം – ഫാ. തോമസ് മറ്റമുണ്ടയിൽ. 15ന് വൈകുന്നേരം അഞ്ചിന് നൊ വേന, 5.15ന് വിശുദ്ധ കുർബാന – ഫാ. സാൽവിൻ കച്ചിറയിൽ എസ്ജെ, 6.30ന് ചേപ്പും പാറ പന്തലിലേയ്ക്ക് തിരുനാൾ പ്രദക്ഷിണം – ഫാ. ജോബി മടിക്കാങ്കൽ എംഎസ്ടി, തി രുനാൾ സന്ദേശം – ഫാ. മാത്യു ചന്ദ്രൻകുന്നേൽ, രാത്രി ഒന്പതിന് സ്നേഹവിരുന്ന്. 16ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, വൈകുന്നേരം 4.15ന് കൂട്ടായ്മകളിൽ നിന്നുള്ള കഴുന്നു പ്രദക്ഷിണം പള്ളിയിലെത്തിച്ചേരുന്നു, 4.30ന് തിരുനാൾ കുർബാന – ഫാ. റ്റിജോ കൊച്ചുതറയിൽ വിസി.