കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിൽ വച്ച് ഡിസംബർ 28 മുതൽ ജനുവരി 1 വരെ അഖിലേന്ത്യാ അന്തർ സർവകലാശാല പുരുഷ വനിത 3X3 ബാസ്ക്ക റ്റ്ബോൾ ചാമ്പ്യൻഷിപ്പ് നടക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം യൂണിവേഴ്സിറ്റി ടീമുകൾ പങ്കെടുക്കും. ഈ ചാമ്പ്യൻഷിപ്പിനുള്ള ലോഗോ മത്സ രത്തിലൂടെ തിരഞ്ഞെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ലോഗോയ്ക്ക് ക്യാഷ് അവാർഡ് നൽകുന്നതാണ്. ലോഗോ ലഭിക്കേണ്ട അവസാന ദിനം 22-11-2024. ആർക്കും പങ്കെടുക്കാം. ഒരാൾക്ക് എത്ര ലോഗോ വേണമെങ്കിലും നിർദ്ദേശിക്കാം. ലോഗോ അയക്കേണ്ട വാട്സപ്പ് നമ്പർ: 9744356244.


+ There are no comments
Add yours